മെറ്റ്ഗാലയിൽ പ്രിയങ്ക തിളങ്ങിയത് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്‌ലേസിൽ, വില 204 കോടി രൂപ!

priyanka-metgala
Image Credits: Instagram/bulgari
SHARE

നിറയെ ‍ഡയമണ്ടുകൾ ചേർത്തുവച്ചൊരു സിമ്പിൾ നെക്ലേസ്. ഇത്തവണത്തെ മെറ്റ്ഗാല വേദിയിൽ ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയത് പ്രിയങ്ക ചോപ്ര അണിഞ്ഞ ആ ഡയമണ്ട് നെക്ലേസിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് ചേർത്ത നെക്ലേസണിഞ്ഞാണ് താരസുന്ദരി 2023 മെറ്റ്ഗാല വേദിയിൽ താരമായത്. 

Read More: മെറ്റ്​ഗാലയിൽ മെറ്റാലിക് സുന്ദരി; വ്യത്യസ്തത മുഖമുദ്രയാക്കി നടാഷ പൂനവാല

ഇറ്റാലിയൻ ജ്വല്ലറി കമ്പനിയായ ബൾഗാറിയുടെതാണ് നെക്‌ലേസ്. 11.16 ക്യാരറ്റ് ഡയമണ്ട് നെക്‌ലേസാണ് ഫാഷൻ വേദിയിൽ പ്രിയങ്കയെ കൂടുതൽ മനോഹരിയാക്കിയത്. ഇതിന്റെ വിലയാണ് ഏവരെയും അമ്പരപ്പിച്ചത്. 25 മില്യൺ ഡോളർ, അതായത് ഏകദേശം 204 കോടി രൂപ. 

Read More: ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച ഗൗണിൽ ആലിയ, കറുപ്പിൽ അഴകോടെ പ്രിയങ്ക ചോപ്ര, മെറ്റ്ഗാലയിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ

നെക്‌ലേസിന് മാച്ച് ചെയ്തത് നീല ബൾഗാരി ഡയമണ്ട് ലോക്കറ്റാണ്. ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ടാണിത്. മെയ് 12ന് നെക്‌ലേസ് ലേലം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

കറുപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞ് ഭർത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ്ഗാലയിലെത്തിയത്. 

Content Summary: Priyanka Chopra wore a 204 crore diamond necklace to Met Gala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS