‘കാലിയായ ബാഗ് എന്തിനാണ് ചുമക്കുന്നത്’? ഗുച്ചി ഷോയ്ക്കെത്തിയ ആലിയയുടെ ബാഗിനെ ട്രോളി സോഷ്യൽ മീഡിയ

alia-bhatt-trolled-for-carrying-empty-bag-at-gucci-event
Image Credits: Instagram
SHARE

ആഢംബര ഫാഷൻ ബ്രാന്റായ ഗുച്ചിയുടെ ഗ്ലോബൽ അംബാസിഡറായ ആലിയ ഭട്ടിന്റെ ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു. ദക്ഷിണ കൊറിയയിലെ സോളിൽ ഗുച്ചി ക്രൂയിസ് ഷോയ്ക്കെത്തിയ ആലിയയുടേത് കാലിയായ ബാഗാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

ഗുച്ചിയുടെ തന്നെ ജാക്കി 1961 ട്രാൻസ്പരന്റ് ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തത്. ട്രാൻസ്പരന്റ് ആയതുകൊണ്ടു തന്നെ ബാഗ് മുഴുവനായി കാണാനാകും. എന്നാൽ ചിത്രങ്ങളിൽ ബാഗ് കാലിയായാണ് കാണപ്പെടുന്നത്. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്. ബാഗിൽ ഒന്നുമില്ല പിന്നെന്തിനാണ് ആലിയ അത് ചുമക്കുന്നത്, പേഴ്സ് കുറച്ച് സാധനമെങ്കിലും വയ്ക്കാനുള്ളതാണ് എന്നെല്ലാമാണ് ട്രോളുകൾ. 

Read More: മഞ്ഞ സാരിയുടുത്ത് ഓട്ടോറിക്ഷയിൽ സാറ അലി ഖാൻ; ചിത്രങ്ങൾക്കു പിന്നിൽ

ബാഗിന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആലിയയുടെ ലുക്ക് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. കറുപ്പ് ഗൗണിൽ മുഴുവനായി വൃത്താകൃതിയിലുള്ള സിൽവർ ത്രെഡ് വർക്കുള്ള വസ്ത്രമാണ് ആലിയ ധരിച്ചത്. സ്ലീവ് ലെസ് വസ്ത്രത്തിന് ക്ലോസ്ഡ് നെക് ലൈനാണ് പരീക്ഷിച്ചത്. ഷോർട്ട് ബോഡികോൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ആലിയ. 

Content Summary: Alia Bhatt trolled for carrying 'empty' bag at Gucci event

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS