‘പാതി അഴിഞ്ഞു കിടക്കുന്ന ഗൗൺ!’, വ്യത്യസ്തമായ ലുക്കിൽ കാനിൽ തിളങ്ങി എൽസ ഹോസ്ക്

Mail This Article
ലോകത്ത് ഏറ്റവുമധികം ഫാഷൻ എക്സ്പിരിമെന്റുകൾ നടക്കുന്ന ഇടങ്ങളിലൊന്നാണ് കാൻ ചലച്ചിത്രമേള. കാനിലെ റെഡ് കാർപെറ്റിൽ വ്യത്യസ്ത ലുക്കിലെത്തിയ മോഡൽ എൽസ ഹോസ്കിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഒരൊറ്റ നോട്ടത്തിൽ രണ്ട് ഗൗണുകൾ അടുപ്പിച്ച് വച്ചൊരു വസ്ത്രം. സ്കിൻ കളർ ഗൗണിന് മുകളിലായി ധരിച്ച ബേബി ബ്ലൂ ഗൗൺ. കണ്ടാൽ ഒന്ന് അഴിഞ്ഞ് വീണപോലെയെന്ന് തോന്നും. എന്നാൽ ‘ഒപ്റ്റിക്കൽ ഇല്യൂഷൻ’ ഗൗൺ എന്നാണ് എൽസ അണിഞ്ഞ ഗൗൺ അറിയപ്പെടുന്നത്. ഒരു ഗൗണിന് മുകളിൽ മറ്റൊരു ഗൗൺ എന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ. പ്രമുഖ ഫാഷൻ ഡിസൈനർ കമ്പനിയായ വിക്ടർ ആന്റ് റോൾഫാണ് ഗൗണിന്റെ ഡിസൈനിന് പിന്നിൽ.

എൽസ തന്നെയാണ് റെഡ്കാർപെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഈ വസ്ത്രം അണിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്ന് എൽസ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറിച്ചു.നിരവധി പേരാണ് വസ്ത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
Content Summary: Elsa Hosk wore the optical illusion gown