ടീ ബാഗ് കൊണ്ടൊരു വസ്ത്രം ഡിസൈൻ ചെയ്താലോ ? വൈറലായി ഉർഫിയുടെ പുത്തൻ ഫാഷൻ
Mail This Article
ടീ ബാഗിന് എന്തെല്ലാം ഉപയോഗങ്ങളുണ്ടെന്ന് ഓർത്തിട്ടുണ്ടോ, കൂടുതൽ എന്തിന് ചിന്തിക്കാനാ, ഒരു അസ്സൽ ചായ ഉണ്ടാക്കാം. പക്ഷേ, ഒരു വസ്ത്രം തന്നെ ടീബാഗുപയോഗിച്ച് ഡിസൈൻ ചെയ്യാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു പുത്തൻ ഫാഷൻ പരീക്ഷണവുമായെത്തിയിരിക്കുകയാണ് ഉർഫി ജാവേദ്.
ചായ ആസ്വദിച്ച് കുടിക്കുന്ന ഉർഫിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ടീ ബാഗ് കണ്ടപ്പോൾ ഉർഫിക്ക് പുത്തനൊരാശയം വരുന്നു. അങ്ങനെ അടുത്ത സെക്കന്റിൽ ടീബാഗ് കൊണ്ട് നിർമിച്ച വസ്ത്രത്തിലെത്തുകയാണ് ഉർഫി. മുഴുവനായി ടീ ബാഗ് കൊണ്ടാണ് വസ്ത്രം നിർമിച്ചത്. ഹാൾട്ടർ നെക്കിലുള്ള ഷോർട്ട് ഗൗണാണ് ടീ ബാഗ് കൊണ്ട് സ്റ്റൈൽ ചെയ്തത്.
‘ഹായ് ഫ്രണ്ട്സ് ചായ കുടിക്കൂ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ഉർഫിയുടെ ക്രിയേറ്റിവിറ്റിയെയും വസ്ത്രത്തിനെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.
Content Summary: Urfi Javed Makes Dress Out Of Tea Bags