ADVERTISEMENT

വന്യജീവി സംരക്ഷണത്തിനായി ലണ്ടനിൽ നടക്കുന്ന ‘അനിമൽ ബോൾ’ (Animal Ball) പരിപാടിയിൽ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ധരിച്ചത് സബ്യസാചി മുഖർജിയുടെ ഡിസൈൻഡ് മാസ്ക്. ആനയുടെ രൂപത്തിലുള്ള മാസ്കാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. 

Read More: ബിലാൽ തിരിച്ചെത്തി’, ട്രന്റിങ്ങ് ഫോട്ടോയിൽ മമ്മൂട്ടി ധരിച്ചത് റോളക്സ് വാച്ച്, വിലയെത്രെയെന്ന് സോഷ്യൽ മീഡിയ

സബ്യസാചി മുഖർജിയുടെ ഷോല മാസ്ക്കുകളാണ് ഇരുവരും ധരിച്ചത്. ബംഗാളിന്റെ പാരമ്പര്യ തനിമയോതുന്നതായിരുന്നു മാസ്കുകൾ. സബ്യസാചി ആർട്ട് ഫൗണ്ടേഷനിലെ കലാകാരന്മാരുടെയും ബംഗാളിലെ കരകൗശല വിദഗ്ധരുടെയും സഹകരണത്തോടെ, പഴയ കരകൗശല സാങ്കേതിക വിദ്യകളും സാമഗ്രികളും ഉപയോഗിച്ച് കൈകൊണ്ടാണ് ഷോല മാസ്കുകൾ നിർമ്മിച്ചത്. ബംഗാളിന്റെ ജീവിത പൈതൃകത്തിനും സംസ്‌കാരത്തിനും ആദരവ് നൽകുന്നതാണ്. - സബ്യസാചി മുഖർജി സമൂഹ മാധ്യമത്തിൽ കുറിച്ചു

king-charles-and-queen-camilla-wear-sabyasachi-elephant-masks-for-animal-ball2
Image Credits: Instagram/manishmalhotra05

മനീഷ് മൽഹോത്രയും അനിത ഡോംഗ്രെയും വ്യത്യസ്തമായ മാസ്കുകള്‍ കൊണ്ട് ലണ്ടനിൽ തിളങ്ങി. സിംഹത്തിന് ആദരവ് നൽകി കൊണ്ടുള്ള മാസ്കാണ് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്തത്. പഞ്ചി മാസ്കാണ് അനിത ഡോംഗ്രെ ഡിസൈൻ ചെയ്തത്. 

king-charles-and-queen-camilla-wear-sabyasachi-elephant-masks-for-animal-ball3
Image Credits: Instagram/anitadongre

താരനിബിഡമായ അനിമൽ ബോളിൽ ബോളിവുഡ് താരം ജാൻവി കപൂറും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 

king-charles-and-queen-camilla-wear-sabyasachi-elephant-masks-for-animal-ball1
ജാൻവി കപൂർ, Image Credits: Instagram/manishmalhotra05

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com