ADVERTISEMENT

ഫാഷൻ ലോകത്ത് ഏറെ പ്രിയപ്പെട്ട താരമാണ് ഉർഫി ജാവേദ്. സമൂഹ മാധ്യമങ്ങളിൽ നിരന്തരം വസ്ത്രത്തിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കാറുള്ള ഉർഫിക്ക് അടുത്തിടെ തന്റെ കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾസിന്റെ പേരിലും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. വിമർശനങ്ങൾക്ക് പിന്നാലെ അണ്ടർ ഐ ഫില്ലർ ട്രീറ്റ്മെന്റ് ഉർഫി ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ട്രീറ്റ്മെന്റിന് ശേഷമുള്ള തന്റെ അവസ്ഥ പരിതാപകരമായി എന്ന് പങ്കുവച്ചിരിക്കുയാണ് ഉർഫി. 

സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ട്രീറ്റ്മെന്റിന് ശേഷം കണ്ണിന് താഴെ വന്ന മാറ്റത്തെ കുറിച്ച് ചിത്രങ്ങൾ സഹിതം താരം പങ്കുവച്ചത്. മുഖം വീർത്തും കണ്ണിന് താഴെയുള്ള ഭാഗം ചുവന്നും മുറിവേറ്റുമുള്ള രൂപത്തിലുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. ‘ഡാർക്ക് സർക്കിളുകളുടെ പേരിൽ എനിക്ക് ഒരുപാട് ട്രോളുകൾ കേൾക്കേണ്ടി വന്നു. അതിനു പിന്നാലെയാണ് ഐ ഫില്ലർ ട്രീറ്റ്മെന്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ അതിപ്പോൾ തന്റെ മുഖത്തിന് വലിയ വിനയായി. കണ്ണുകൾക്ക് താഴെയുള്ള ഭാഗം വളരെ കൂടുതൽ അഭംഗിയുള്ളതായി. ഇപ്പോൾ മേക്കപ്പിന് പോലും എന്റെ കണ്ണുകൾക്ക് താഴെയുള്ള പ്രശ്നങ്ങൾ മറയ്ക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് ഞാൻ എന്നോട് ഇത് ചെയ്തത്’. ചിത്രം പങ്കുവച്ച് കൊണ്ട് ഉർഫി കുറിച്ചു. 

‌കണ്ണിന് താഴെയുള്ള ഇരുണ്ട വൃത്തങ്ങളെക്കുറിച്ച് കുട്ടിക്കാലം മുതൽ ബോധവാനായിരുന്നു എന്നും മുഖത്തിന് ഇപ്പോഴുണ്ടായ പ്രശ്നങ്ങളെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു എന്നും ഉർഫി സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com