‘ഓണമൊക്കയല്ലേ, വസ്ത്രത്തിലും ഒരു കുറവും വേണ്ട’; കുർത്തയിൽ സദ്യയൊരുക്കി നലീഫ്, ചിത്രങ്ങൾ വൈറൽ

Mail This Article
സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നലീഫ്. ഓണക്കാലത്ത് വെറൈറ്റി വസ്ത്രവുമായെത്തിയിരിക്കുകയാണ് താരം. വ്യത്യസ്തമായ രീതിയിൽ ഡിസൈൻ ചെയ്ത വസ്ത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Read More: മലയാളി മങ്കയായി ‘മാമാങ്കം’ നായിക; ആരാധകരുടെ മനം കവർന്ന് പ്രാച്ചിയുടെ ഫോട്ടോഷൂട്ട്
കുർത്തയും മുണ്ടും ധരിച്ചാണ് നലീഫ് ഓണത്തിനൊരുങ്ങിയത്. കുർത്തയിലെ ഡിസൈൻ കണ്ടാണ് ആരാധകർ അമ്പരന്ന് പോയത്. പപ്പടവും പഴവും പായസവുമടക്കം തൂശനിലയിൽ വിളമ്പിയ നല്ല അസ്സൽ സദ്യ. വസ്ത്രത്തിന്റെ ഒരു ഭാഗത്ത് സദ്യ ഒരുക്കി കൊണ്ടാണ് പുത്തൻ വസ്ത്രം ഡിസൈൻ ചെയ്തത്.

രാജേഷ് ഖാന ഡിംപളാണ് വസ്ത്രം ഡിസൈൻ ചെയ്തത്. എപ്പോഴും വ്യത്യസ്ത ഡിസൈനിലുള്ള വസ്ത്രം ധരിച്ച് ആരാധകരെ അമ്പരപ്പിക്കാറുണ്ട് നലീഫ്. കഴിഞ്ഞ വിഷു ദിനത്തിൽ കൊന്നപ്പൂക്കൾ കൊണ്ട് ഡിസൈൻ ചെയ്ത വസ്ത്രവും ശ്രദ്ധേയമായിരുന്നു. പുത്തൻ സ്റ്റൈലിന് കയ്യടിയും ട്രോളുകളും നിറയുന്നുണ്ട്.

Content Highlights: Naleef | Fashion | Dress | Lifestyle | Manoramaonline