ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡേയ്‌സ് ഓഫര്‍; വീട്ടുപകരണങ്ങളും പലചരക്കു സാധനങ്ങളും വിലക്കുറവില്‍ സ്വന്തമാക്കാം

Mail This Article
ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡേയ്‌സ് ഓഫര്‍ സെയില്‍ ആരംഭിച്ചിരിക്കുകയാണ്. പലചരക്കു സാധനങ്ങളും വീട്ടുപകരണങ്ങളും വളരെ കുറഞ്ഞ വിലയില്‍ പര്‍ച്ചേസ് ചെയ്യാനുള്ള അവസരമാണ് സൂപ്പര്‍ വാല്യൂ ഡേയ്‌സിലെ പ്രത്യേക ഓഫറിലൂടെ ലഭിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴു വരെയാണ് ഓഫര്‍. 40% വരെ ഓഫറിലാണ് പലചരക്കു സാധനങ്ങള്‍ ലഭ്യമാക്കുന്നത്.
ആമസോണ്‍ കൂപ്പണുകൾ ഉപയോഗിക്കുമ്പോഴും വലിയ ക്വാണ്ടിറ്റി പര്‍ച്ചേസ് ചെയ്യുമ്പോഴും രണ്ടെണ്ണം ഒരുമിച്ചെടുക്കുമ്പോഴുമെല്ലാം സ്‌പെഷ്യല്‍ ഓഫറുകള്‍ ലഭിക്കും. സ്‌പെഷ്യല്‍ ഡീല്‍സ് ഓണ്‍ ബെസ്റ്റ് സെല്ലിംഗ് കോമ്പോസ്, ബിഗ് പാക്ക് ബിഗ് സേവിംഗ്‌സ്, എക്‌സ്ട്രാ സേവിംഗ്‌സ് വിത്ത് കൂപ്പണ്‍സ്, ബൈ റ്റു ഗെറ്റ് 10% തുടങ്ങി ആകര്‍ഷകമായ നിരവധി ഇളവുകള്‍ ഒരുക്കിയിട്ടുണ്ട്.
ഗ്രോസറി വിഭാഗത്തില്‍ ആമസോണ്‍ സ്‌പെഷ്യല്‍ ബ്രാന്‍ഡ്‌സിന് കൂടുതല്‍ ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്‌സിന് 5% അധിക ഇളവുമുണ്ട്. ക്ലീനേര്‍സ്, ഡിറ്റര്‍ജന്റ്‌സ്, ഡിഷ്‌വാഷ് തുടങ്ങി ഹൗസ്‌ഹോള്‍ഡ് എസ്സന്‍ഷ്യല്‍സ് മിനിമം 20% ഓഫര്‍ പ്രൈസിലാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. ബോഡിവാഷ്, ഷാംപൂ, കണ്ടീഷണർ, ബോഡി ലോഷന്‍, ഫെയ്‌സ് ലോഷന്‍ തുടങ്ങിയവ മിനിമം 15% ഓഫര്‍ പ്രൈസില്‍ പര്‍ച്ചേസ് ചെയ്യാം. ഇന്ത്യന്‍ സ്‌പെഷ്യല്‍ സ്വീറ്റ്‌സിന് 50% വിലക്കിഴിവാണ് നല്‍കിയിരിക്കുന്നത്.
Content Highlights: Amazon | Grocery | Lifestyle | Manoramaonline