ADVERTISEMENT

റിയാലിറ്റി ഷോ താരവും നടിയുമായ രാഖി സാവന്ത് ബോളിവുഡിന്റെ ഡ്രാമ ക്യൂനാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങൾക്കു മുന്നില്‍ തുറന്നു പറയാറുണ്ട് രാഖി. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു അവാർഡ് ചടങ്ങിനെത്തിയ രാഖിയുടെ ലുക്കും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

ചുവപ്പു നിറത്തിലുള്ള ഒരു അബായ (മുസ്ലീം സ്ത്രീകളുടെ പരമ്പരാഗത വേഷം) ധരിച്ചാണ് രാഖി എത്തിയത്. സിൽവർ നിറത്തിലുള്ള ആഭരണങ്ങളാണ് പെയർ ചെയ്തത്. ഹെവി നെക്ലേസും തലയിൽ കിരീടവും വച്ചാണ് രാഖി ചടങ്ങിനെത്തിയത്. ഒരു സിൽവർ നിറത്തിലുള്ള ബാഗും പെയർ ചെയ്തിട്ടുണ്ട്.

ചടങ്ങിന് ശേഷം രാഖി പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അവാർഡുമായി പുറത്തെത്തിയ രാഖി അവിടെയുള്ള പുരുഷൻമാരോടെല്ലാം മാറി നില്‍ക്കാൻ ആവശ്യപ്പെട്ടിരുന്നു. ‘പുരുഷൻമാരേ, നിങ്ങൾ എന്റെ അടുത്തേക്ക് വരരുത്. ഈ ട്രോഫി അൽപ്പം ഭാരമുള്ളതാണ്. ഈ ട്രോഫികൊണ്ട് അടികിട്ടിയാൽ അത് നിങ്ങൾക്ക് താങ്ങാന്‍ പറ്റില്ല. ഇത് സണ്ണി ഡിയോളിന്റെ കയ്യല്ല, ഇത് സ്ത്രീ ശക്തിക്കുള്ള അവാർഡാണ്’– എന്നുപറഞ്ഞാണ് രാഖി പുരുഷൻമാരോട് തന്നിൽ നിന്ന് അകലം പാലിക്കാൻ ആവശ്യപ്പെട്ടത്. 

Read More: കസവു സാരിയും മുല്ലപ്പൂവും, മലയാളി മങ്കയായി കോഴിക്കോടിനെ ഇളക്കി മറിച്ച് സണ്ണി ലിയോണി

രാഖിയുടെ വിഡിയോയ്ക്ക് താഴെ ട്രോളുകളും വിമർശനങ്ങളും നിറയുന്നുണ്ട്. ഇതെല്ലാം ഡ്രാമയാണെന്നാണ് പലരും പറയുന്നത്. തന്റെ ആദ്യ ഉംറ നിർവഹിച്ച ശേഷം അടുത്തിടെയാണ് രാഖി തിരിച്ചെത്തിയത്. ഈ വർഷം ആദ്യം ആദിൽ ഖാൻ ദുറാനിയെ വിവാഹം കഴിക്കുന്ന സമയത്ത് രാഖി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അടുത്തിടെ തന്റെ പേര് ‘ഫാത്തിമ’ എന്നാക്കി മാറ്റിയിരുന്നു. തന്നെ ഫാത്തിമ എന്നുവിളിക്കണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, രാഖിയും ആദിൽ ഖാൻ ദുറാനിയും തമ്മിലുള്ള തർക്കം തുടരുകയാണ്. ഗാർഹിക പീഡനം ആരോപിച്ച് രാഖി ആദിലിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ രാഖിക്കെതിരെ ആരോപണങ്ങളുമായി ആദിലും എത്തിയിരുന്നു. 

Content Highlights: Rakhi Sawanth | Fashion | Life | Lifestyle | Manoramaonline

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com