ഓണപരസ്യങ്ങളിലെ ശീമാട്ടിയുടെ ആന ഹിറ്റ്

Mail This Article
ദൃശ്യ മാധ്യമങ്ങളിലെ വിനോദ പരിപാടികൾക്കിടയിലേക്ക് പ്രേക്ഷകന് അരോചകമായി എത്തുന്നതായിരുന്നു പരസ്യങ്ങൾ. എന്നാൽ, അതേ പ്രേക്ഷകരെ തന്നെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന പരസ്യങ്ങൾ സൃഷ്ടിച്ചെടുത്ത ബ്രാൻഡാണ് ശീമാട്ടി. ശീമാട്ടിയുടെ പരസ്യങ്ങൾക്കായി കാത്തിരുന്ന, ആ പരസ്യത്തിന്റെ ദൃശ്യ ഭംഗിയേയും അതിലെ വരികളെയും ആസ്വദിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല. ശീമാട്ടിയുടെ പുതിയ പരസ്യങ്ങൾക്കായി പ്രേക്ഷകനും ഇപ്പോൾ കാത്തിരിപ്പിലാണ്. അന്നും ഇന്നും പരസ്യങ്ങളിലെ വ്യത്യസ്തത ശീമാട്ടി നിലനിർത്തി പോരുന്നതാണ് ഇതിന്റെ രഹസ്യവും.
അതിന്റെ ബാക്കിയെന്നോണം ഇത്തവണത്തെ ഓണത്തിന് ശീമാട്ടി പുറത്തിറക്കിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ ഒരു ആന ഹിറ്റായി മാറിയിരിക്കുകയാണ്. ആന കല്യാണമെന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന പരസ്യത്തിന്റെ പ്രധാന പ്രമേയം ആനയും കല്യാണവുമാണ്. ശീമാട്ടിക്ക് കല്യാണം ഒരു ആനകാര്യമല്ല എന്നാണ് ഈ പരസ്യത്തിലൂടെ ബ്രാൻഡ് പറഞ്ഞു വെക്കുന്നത്. ഈ രണ്ടു ആശയങ്ങളെ ചേർത്തിണക്കിയാണ് ഒരു ആന കല്യാണം തന്നെ നടത്തിയിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളിൽ ഒന്നാണ് പലർക്കും വിവാഹം. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിവാഹത്തിലേക്ക് കടക്കുന്ന ഏതൊരാൾക്കും തങ്ങളുടെ വിവാഹ വസ്ത്രത്തെ കുറിച്ചും ഒത്തിരി സങ്കൽപ്പങ്ങൾ ഉണ്ടാകും. യുണീക് ആയ വസ്ത്രങ്ങൾ അണിയുക എന്നതാണ് ന്യൂജെൻ ട്രെൻഡ്. പലരുടെയും ആവശ്യങ്ങളും ഭാവനയും വളരെ വ്യത്യസ്തവും അതിലുപരി മനോഹരവുമാണ്. എന്നാൽ, പലർക്കും ഇത് സാധിച്ചെടുക്കുക അത്ര എളുപ്പമല്ല. പിന്നെ കിട്ടിയത് കൊണ്ട് തൃപ്തിപ്പെടുക എന്ന വഴി മാത്രമാണ് ഉള്ളത്. എന്നാൽ ഓരോ സ്വപ്നവും സാധിച്ചെടുക്കുന്നിടത്താണ് ശീമാട്ടി എന്നും പരസ്യം വ്യക്തമാക്കിയിരിക്കുന്നു.
ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച് ജനശ്രദ്ധ ആകർഷിച്ച ബാല താരം ദേവനന്ദയുടെ കാഴ്ചപ്പാടിലൂടെയാണ് പരസ്യം. തന്റെ വീട്ടിലെ രുക്മണി എന്ന ആനക്കുള്ള വിവാഹ പുടവ വാങ്ങുന്നതിന് ശീമാട്ടിയെ സമീപിക്കുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. ശീമാട്ടിയുടെ സാരി അണിഞ്ഞ് വരുന്ന ആനയെയും പരസ്യത്തിൽ കാണാം. ശീമാട്ടി സിഇഓ ബീന കണ്ണനും പരസ്യത്തിന്റെ ഭാഗമാകുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ബീന കണ്ണനും ദേവനന്ദയും ചേർന്നൊരുക്കുന്ന നൃത്ത രംഗങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആനകല്യാണം നടത്തി കല്യാണം ഒരു അനകാര്യമല്ലാതാക്കിയിരിക്കുകയാണ് ശീമാട്ടി. പരസ്യത്തിനായി ഉപയോഗിച്ച പാട്ടും അതുപോലെ വ്യത്യസ്തമാണ്. എളുപ്പം മനസ്സിൽ പതിയുന്ന വരികളും, മനോഹരമായ ഈണത്തിലും താളത്തിലുമാണ് പാട്ട് ഒരുക്കിയിട്ടുള്ളത്. 'കല്യാണ ചോറുണ്ണാൻ പോരെ പെണ്ണാളെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധമായ മിയ എസ്സ മെഹക് എന്ന മലയാളികളുടെ പ്രിയപ്പെട്ട മിയ കുട്ടിയാണ്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി ഇതിനോടകം 15 മില്യൺ ആളുകളാണ് പരസ്യം കണ്ടിട്ടുള്ളത്. പരസ്യത്തിന്റെ വ്യത്യസ്തതയെ ചൂണ്ടിക്കാണിച്ച് നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഇത്രയധികം പ്രേക്ഷക പ്രീതി ലഭിച്ച മറ്റൊരു പരസ്യ ചിത്രം ഈ ഓണക്കാലത്ത് ഇറങ്ങിയിട്ടില്ലെന്നു പറയാം. സാജിദ് യഹ്‌യ സംവിധാനം ചെയ്ത പരസ്യത്തിന്റെ ആശയവും പാട്ടിന്റെ വരികളും ഒരുക്കിയിരിക്കുന്നത് സുഹൈൽ എം കോയയാണ്. സി.പി. ഫിലിം പ്രൊഡക്ഷൻസിന്റെ കീഴിൽ ആണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്.
ഏജൻസി: ബി.ബി.പി ഇന്ത്യ കമ്മ്യൂണിക്കേഷൻസ്, ക്യാമറ: ഷാരോൺ ശ്രീനിവാസ്, എഡിറ്റിംഗ്: അമൽ മനോജ്, സംഗീതം: പ്രകാശ് അലക്സ്, കല സംവിധാനം: ബിനോയ് തലക്കുളത്തൂർ, വസ്ത്രാലങ്കാരം: ശരണ്യ, കൊറിയോഗ്രാഫർ: ഷാനി സൈൻ, മേക്കപ്പ്: സ്വാമി, ഡിഎ ആൻഡ് കളർ കറക്ഷൻ: സുജിത് ലാൽ എന്നിവരാണ് ചെയ്തിരിക്കുന്നത്. ജിബിൻ ജോയ്, ശബരി വിശ്വം എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. പ്രമോദ് ആന്റണി, അജിത് സെൻ എന്നിവരാണ് അസിസ്റ്റന്റ് ക്യാമറാമാൻ. പ്രൊഡക്ഷൻ കൺട്രോളർ ലിജു നടേരി, പ്രൊഡക്ഷൻ മാനേജർ എ.എസ്. അജിത് എന്നിവരാണ് പ്രവർത്തിച്ചിട്ടുള്ളത്. കാർത്തിക് ശങ്കർ, ജ്യോതിഷ്, രാഖി ജ്യോതിഷ്, ശ്രീരാഖ്, അർജ്ജുൻ, ജോബ്, മനസ്വിനി, അനിത, സച്ചിൻ ശ്യാം, സിദ്ധാർഥ് സത്യാ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.