വസ്ത്രം സ്റ്റൈൽ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ശരീരം മെലിഞ്ഞതായി തോന്നാൻ ഇതാ ട്രിക്സ്
Mail This Article
ശരീരത്തിന്റെ വണ്ണവും ഉയരവുമൊന്നും ഇന്ന് പലരും കാര്യമാക്കാറില്ല. മെലിഞ്ഞതായാലും തടിച്ചതായാലുമൊക്കെ ശരീരത്തെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എങ്കിലും ചിലപ്പോഴെങ്കിലും ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ കുറച്ച് മെലിഞ്ഞതായി തോന്നിയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ. ഇനി അതോർത്ത് ടെൻഷനടിക്കേണ്ട. ചില സിംപിൾ ട്രിക്സ് ഉപയോഗിച്ചാൽ എല്ലാവർക്കും മെലിഞ്ഞതായി തോന്നാൻ സാധിക്കും. വസ്ത്രം വാങ്ങുമ്പോഴും ധരിക്കുമ്പോഴും ഈ സിംപിൾ കാര്യങ്ങൾ ഓർത്താൽ മാത്രം മതി.
∙ഓവർ ലൂസും ഓവർ ടൈറ്റും വേണ്ട
പലപ്പോഴും വസ്ത്രം വാങ്ങാനായി പോകുമ്പോൾ തടിച്ച ശരീരമുള്ളവർ ലൂസ് വസ്ത്രങ്ങൾ വാങ്ങാനായി ശ്രമിക്കാറുണ്ട്. ലൂസ് വസ്ത്രമിട്ടാൽ മെലിഞ്ഞതായി തോന്നുമെന്നാണ് അവരുടെ ചിന്ത. എന്നാൽ ആദ്യം ആ ചിന്ത മാറ്റണം. കൂടുതൽ ലൂസ് വസ്ത്രമിട്ടാൽ ശരീരം തടിച്ചതായി മാത്രമേ തോന്നുകയുള്ളു. അതുപോലെ തന്നെ ടൈറ്റ് വസ്ത്രമെന്നു കരുതി കൂടുതൽ ടൈറ്റായ വസ്ത്രങ്ങളും തിരഞ്ഞെടുക്കരുത്. എപ്പോഴും കറക്റ്റ് ഫിറ്റായ വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക
∙ജീൻസ് വാങ്ങുമ്പോഴും ശ്രദ്ധിക്കാം
ജീൻസ് ധരിക്കുമ്പോഴും അൽപ്പമൊന്നു ശ്രദ്ധിച്ചാൽ ശരീരം മെലിഞ്ഞതായി കാണും. ഹൈ വെയ്സ്റ്റ് ജീൻസ് ധരിക്കുന്നതാണ് ഏറ്റവും നല്ലത്. സ്ലിം ഫിറ്റ് ജീൻസിനേക്കാൾ നല്ലത് ലൂസായിട്ടുള്ള ജീൻസുകൾ സ്റ്റൈൽ ചെയ്യുന്നതാണ്. കൂടാതെ താഴെ ഭാഗം മാത്രം ലൂസായിട്ടുള്ള ബെൽബോട്ടം പാന്റുകളും ഉപയോഗിക്കാം.
∙നിറങ്ങളിലും ശ്രദ്ധ വേണം
ഡാർക്ക് നിറത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. അത് ശരീരം എപ്പോഴും മെലിഞ്ഞതായി തോന്നിക്കാൻ സഹായിക്കും. ഇളം നിറത്തിലുള്ള വസ്ത്രങ്ങളിൽ ശരീരം കൂടുതൽ പ്രൊജക്റ്റ് ചെയ്യുന്നതിനാൽ കഴിയുന്നതും അത് ഒഴിവാക്കുന്നതാണ് നല്ലത്. കറുപ്പ്, വയലറ്റ്, ബ്രൗൺ തുടങ്ങിയ നിറങ്ങളെല്ലാം നല്ലതാണ്.
∙വസ്ത്രത്തിലെ ലൈൻസും ശ്രദ്ധിക്കണം
വെർട്ടിക്കൽ (നീളത്തിൽ താഴോട്ട്) ലൈൻസുള്ള വസ്ത്രങ്ങൾ സെലക്ട് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെയാണെങ്കിൽ ശരീരത്തിന് കുറച്ച് നീളം കൂടുതൽ തോന്നിക്കും ഒപ്പം മെലിഞ്ഞതായും തോന്നും. വെർട്ടിക്കൽ ലൈൻ സെലക്ട് ചെയ്താൽ അത് ശരീരം കൂടുതല്‍ തടിച്ചതായാണ് തോന്നുക. പ്രിന്റഡ് ടോപ്പ് സെലക്ട് ചെയ്യുമ്പോൾ ചെറിയ പ്രിന്റുള്ള വസ്ത്രം ചൂസ് ചെയ്യുന്നതാണ് നല്ലത്. കൂടാതെ വസ്ത്രങ്ങൾക്കൊപ്പം ഓവർ കോട്ടോ ബെൽറ്റോ ഫിറ്റ് ചെയ്യുന്നതും നല്ലതാണ്.
∙സ്ലീവ്സ് & നെക്ക് ഡിസൈൻ
ക്ലോസ്ഡ് നെക്ക് ഡ്രസ് ചൂസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഓവർ റൗണ്ടല്ലാതെ ചെറിയ റൗണ്ട് നെക്കും വി നെക്കും തിരഞ്ഞെടുക്കാം. ഓവർ വി നെക്കും ബ്രോഡ് നെക്കും ഒഴിവാക്കുന്നതാണ് നല്ലത്.
ശരീരം മെലിഞ്ഞവർക്ക് എപ്പോഴും നല്ലത് ഫുൾ സ്ലീവോ അല്ലെങ്കിൽ ത്രീഫോർത്ത് സ്ലീവോ ആണ്. സ്ലീവ് ലെസും ഷോർട് സ്ലീവ്സും പഫ് സ്ലീവുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
Content Highlights: Simple Tricks to Make Your Body Look Slimmer