പുത്തൻ ഗെറ്റപ്പിൽ പാർവതി തിരുവോത്ത്, ട്രോളി സോഷ്യൽ മീഡിയ

Mail This Article
×
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമാവുകയാണ് നടി പാർവതി തിരുവോത്ത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുത്തൻ മോക്കാവറിൽ ആരാധകരെ ഞെട്ടിച്ച പാർവതി വീണ്ടും ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ്. ഇത്തവണ സിംപിൾ ഡിസൈൻ വസ്ത്രത്തിലാണ് എത്തിയത്.

വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റുമാണ് പെയർ ചെയ്തത്. ലൂസ് ഷർട്ടിന് ഒരു ബെൽറ്റും പെയർ ചെയ്തിട്ടുണ്ട്. കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. പുത്തൻ ഹെയർസ്റ്റൈലിൽ സ്റ്റൈലിഷ് ലുക്കിലാണ് പാർവതി.

ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. സംഭവം കലക്കിയെന്നും ലുക്ക് കൊള്ളാമെന്നും പലരും പറയുന്നുണ്ട്. എന്നാൽ സിനിമകളൊന്നുമില്ലാത്ത സ്ഥിതിക്ക് ഫോട്ടോഷൂട്ട് ചെയ്ത് ജീവിക്കാം എന്ന തരത്തിലുള്ള ട്രോളുകളും ഉയരുന്നുണ്ട്.


Content Highlights: Parvathy Thiruvoth new Photoshoot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.