‘വല്ലാത്തൊരു സ്നേഹം തന്നെ’; രൺബീറിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ച് ആലിയ, ഗംഭീരമെന്ന് ആരാധകർ
Mail This Article
കഴിഞ്ഞ ദിവസമാണ് രൺബീര്‍ കപൂർ ചിത്രമായ ‘ആനിമൽ’ റിലീസായത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് രൺബീറിനൊപ്പം ആലിയയും സഹോദരി ഷഹീൻ അമ്മ സോണി, നീതു കപൂർ എന്നിവരും എത്തിയിരുന്നു. സ്ക്രീനിങ് ദിവസം ആലിയ ധരിച്ച വസ്ത്രമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കറുത്ത കോട്ടും പാന്റും ടീഷർട്ടുമാണ് ആലിയയുടെ വേഷം. എന്നാൽ ടീ ഷർട്ടിലെ ഡിസൈനിലാണ് എല്ലാവരുടെയും കണ്ണുടക്കിയത്. ഭർത്താവ് രൺബീറിന്റെ ചിത്രം ഡിസൈൻ ചെയ്ത ഒരു കസ്റ്റമൈസ്ഡ് ടീ ഷർട്ടാണ് ആലിയ സ്റ്റൈൽ ചെയ്തത്. സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കിലുള്ള ചിത്രമാണ് ഡിസൈൻ ചെയ്തത്.
കൂൾ സ്റ്റൈലിഷ് ലുക്കാണ് ആലിയ ചൂസ് ചെയ്തത്. വസ്ത്രത്തിന് മാച്ച് ചെയ്ത് ഹാങ്ങിങ് കമ്മലും മോതിരവും ആക്സസറൈസ് ചെയ്തതു. കറുത്ത ജീൻസിനൊപ്പം വെള്ള നിറത്തിലുള്ള ഷർട്ടും ഓവർകോട്ടുമാണ് രൺബീർ സ്റ്റൈൽ ചെയ്തത്.
ആലിയയുടെ ദൃശ്യങ്ങൾ വൈറലായതോടെ ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹത്തെ പറ്റി പറഞ്ഞും പലരും എത്തുന്നുണ്ട്. ആലിയയുടെ സ്റ്റൈലിന് കയ്യടിക്കുന്നവരും നിരവധിയാണ്.