‘ഏകാന്തതയിൽ സുന്ദരിയായ യക്ഷിയെ പോലെ’: പ്രകൃതിയിൽ അലിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് അഹാന
Mail This Article
വ്യത്യസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് അഹാന കൃഷ്ണ. അടുത്തിടെ കറുപ്പു വസ്ത്രത്തിലുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഇത്തവണ അഹാനയെത്തിയിരിക്കുന്നത് ചുരിദാറണിഞ്ഞ് പച്ചപ്പിലും ഏകാന്തതയിലും അലിഞ്ഞു നിൽക്കുന്ന ചിത്രങ്ങളുമായാണ്.
എംബ്രോയഡറി വർക്കുള്ള ഓഫ് വൈറ്റ് ചുരിദാറാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ് ചിത്രങ്ങളുടെ പശ്ചാത്തലം. മിനിമം ആക്സസറീസും മേക്കപ്പുമാണ്.
വസ്ത്രത്തിനിണങ്ങുന്ന വിധം വെള്ള മുത്തുള്ള സിൽവർ ജിമിക്കി കമ്മലാണ് അണിഞ്ഞിരിക്കുന്നത്. മുടി അഴിച്ചിട്ടിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. ‘ഈ നിമിഷമാണ് നാളത്തെ ഓർമ’ എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്.
അഹാനയുടെ ഫോട്ടോകൾക്ക് താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘അതിമനോഹരം’ എന്നാണ് ഫോട്ടോകൾക്ക് പലരും കമന്റ് ചെയ്തത്. എകാന്തത അനുഭവിക്കുന്ന സുന്ദരിയായ യക്ഷിയെ പോലെ എന്നായിരുന്നു ഫോട്ടോയ്ക്കു വന്ന രസകരമായ കമന്റ്. ‘സൗന്ദര്യത്തിന്റെ പ്രതിരൂപം’ എന്നും ചിത്രത്തിനു പലരും കമന്റ് ചെയ്തു. അഭിനന്ദന കമന്റുകൾക്ക് അഹാന നന്ദി പറഞ്ഞിട്ടുമുണ്ട്.