ADVERTISEMENT

സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്‌സ് പരമ്പരയായ ഹീരമാണ്ഡി: ദ ഡയമണ്ട് ബസാറിലെ താജ്ദാർ എന്ന കഥാപാത്രം താഹ ഷാ എന്ന നടന് നേടിക്കൊടുത്ത പ്രശസ്തി ചെറുതല്ല. ഇന്ന് അഭിനയ ലോകത്ത് താഹയെ അറിയാത്തവരും ഉണ്ടാകില്ല. എന്നാൽ കുറച്ചുകാലം മുൻപ് വരെ ഇതായിരുന്നില്ല അവസ്ഥ. ഒട്ടേറെ പ്രതിസന്ധികളോട് പൊരുതിയാണ് താഹ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർന്നത്. അക്കാലത്ത് താൻ നേരിട്ട ചില വെല്ലുവിളികൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഓരോ അവസരത്തിലും യോജിച്ച വസ്ത്രം ലഭിക്കാൻ യാചിച്ചു നടന്ന കാലമാണ് അദ്ദേഹം ഓർത്തെടുക്കുന്നത്.\

spl-img-2
Image Credit∙ taahashah/ Instagram
spl-img-2
Image Credit∙ taahashah/ Instagram

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കടന്നുപോയ ദുരവസ്ഥകൾ താരം തുറന്നു പറഞ്ഞത്.  ഓരോ തവണ പൊതുവേദികളിൽ എത്തുമ്പോഴും പുതിയ സ്റ്റൈലിലെ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ചലച്ചിത്ര രംഗത്തുള്ളവരുടെ പൊതുവേയുള്ള രീതി. അത് വലിയ സമ്മർദ്ദം നൽകുന്ന കാര്യമാണെന്ന് താഹ അഭിപ്രായപ്പെടുന്നു. വ്യത്യസ്ത സ്റ്റൈലുകളിൽ എത്തുക എന്നത് നിർബന്ധമായി തീർന്ന അവസ്ഥയുണ്ട്. എന്നാൽ അത്രയധികം വസ്ത്രങ്ങൾ വാങ്ങി പാഴാക്കാൻ തന്റെ പക്കൽ പണമില്ല എന്നും അതിനാൽ ഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കുന്നതിന് മടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശസ്തൻ അല്ലാതിരുന്ന കാലത്തും പരാജയങ്ങൾ ഏറ്റുവാങ്ങിയ കാലത്തും സ്റ്റൈലിഷ് വസ്ത്രങ്ങൾ കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. ഓരോ അവസരത്തിലും ധരിക്കാൻ വസ്ത്രങ്ങൾ നൽകാമോ എന്ന് പല സ്റ്റൈലിസ്റ്റുകളോടും ഡിസൈനർമാരോടും അപേക്ഷിക്കുകയും യാചിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു. എന്നാലിന്ന് അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ വസ്ത്രങ്ങൾ എത്തിച്ചു നൽകാൻ സ്റ്റൈലിസ്റ്റുകളും ഡിസൈനർമാരും ചുറ്റുമുണ്ട്. 

spl-img-4
Image Credit∙ taahashah/ Instagram
spl-img-4
Image Credit∙ taahashah/ Instagram

വസ്ത്രങ്ങൾ തരാൻ സ്റ്റൈലിസ്റ്റുകൾ വിസമ്മതിച്ച കാലത്തും പിന്തുണയുമായി ഒപ്പം നിന്നവരെയും താഹ മറന്നിട്ടില്ല. പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്രയുടെ പേരാണ് അക്കൂട്ടത്തിൽ അദ്ദേഹം എടുത്തുപറയുന്നത്. പല പരിപാടികൾക്കും മനീഷ് മൽഹോത്ര താഹയെ ക്ഷണിക്കുകയും അതിന് ചേരുന്ന വസ്ത്രങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും മനീഷ് മൽഹോത്ര താഹക്ക് നൽകി. ലൊസാഞ്ചലസിൽ ചലച്ചിത്രമേളയിൽ പങ്കെടുത്തപ്പോഴും ദുബായ് യാത്രയിലുമെല്ലാം മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചത്. എന്നാൽ ഇവയ്ക്കൊന്നും താൻ പണം നൽകിയിരുന്നില്ല എന്നും താഹ പറയുന്നു.

spl-img-3
Image Credit∙ taahashah/ Instagram
spl-img-3
Image Credit∙ taahashah/ Instagram
English Summary:

Taha Shah Reveals Pre-Fame Struggles and the Role of Fashion in Bollywood"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com