‘ആരു നീ ഭദ്രേ, താപസ കന്യേ! സന്യാസം സ്വീകരിച്ചോ?’: മോഡേൺ മുനികുമാരിയെ പോലെ ഹണി റോസ്
Mail This Article
സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കുന്ന താരമാണ് ഹണിറോസ്. ആരാധകരുടെ ഹൃദയം കീഴടക്കുന്നതോടൊപ്പം തന്നെ താരത്തിന്റെ പല ലുക്കുകള്‍ക്കും സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഏറ്റവും ഒടുവിൽ കാവി ഔട്ട്ഫിറ്റിലുള്ള ഹണിയുടെ ഫൊട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കാവി നിറത്തിലുള്ള ലോങ് ഷർട്ടും ലൂസ് പാന്റ്സുമാണ് ഹണിയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ളതാണ് മിനിമം മേക്കപ്പും ആക്സസറീസും. ഒരു മുത്ത് മാത്രമുള്ള ഹാങ്ങിങ് ഇയർറിങ്ങാണ്. പുട്ടപ്പ് ചെയ്ത രീതിയിലാണ് ഹെയർസ്റ്റൈൽ. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്.
മരത്തിനു സമീപത്തു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം ഹൈ ആറ്റിറ്റ്യൂഡിൽ ഹണി കാറിലേക്ക് നടന്നുവരുന്ന രീതിയിലുള്ള വിഡിയോയാണ് താരം പങ്കുവച്ചത്. ‘കൽഹോ ന ഹോ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ
സമൂഹമാധ്യമത്തിലെത്തിയ വിഡിയോ ഏതാനും നിമിഷങ്ങൾക്കകം തന്നെ വൈറലായി. ഫൊട്ടോഷൂട്ട് വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി.
‘ആരു നീ ഭദ്രേ താപസ കന്യേ’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഹണി റോസ് ബിജെപിയിലേക്കു പോവുകയാണോ? അതോ സന്യാസം സ്വീകരിച്ചോ?’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘എന്റെ ഹണി ഇങ്ങനെ അല്ല’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും എത്തി.