‘യുവത്വം തുളുമ്പുന്ന മുഖം’: സാരിയിൽ ‘ഹോട്ട് ആന്റ് ബ്യുട്ടിഫുൾ’ ലുക്കിൽ പാർവതി
Mail This Article
ചിലപ്പോൾ നാടൻ ലുക്ക്, മറ്റു ചിലപ്പോൾ വെസ്റ്റേൺ ലുക്ക്... അങ്ങനെ വ്യത്യസ്ത രീതിയിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് പാർവതി തിരുവോത്ത്. പലപ്പോഴും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളും പാർവതി നേരിടാറുണ്ട്. ഏറ്റവും ഒടുവിൽ സാരിയിലുള്ള പാർവതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ചുവപ്പ് ക്രീപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വൺലേയറായിട്ട സാരിയുടെ വശങ്ങളിലായി എംബ്രോയഡറി വർക്കുണ്ട്. ക്രൗൺ ഏരിയയില്‍ നിന്ന് പിറകിലേക്ക് കെട്ടിയിരിക്കുന്ന രീതിയിലാണ് ഹെയർസ്റ്റെൽ. മിനിമം ആക്സസറീസും മേക്കപ്പുമാണ്. കടുംചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. മധ്യത്തിൽ നീലക്കല്ലുപതിച്ച വലിയ ഗോൾഡൻ സ്റ്റഡ് കമ്മലും സ്റ്റൈൽ ചെയ്തിരിക്കുന്നു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഹോട്ട് ആന്റ് ബ്യൂട്ടിഫുൾ’ എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തത്. ‘യുവത്വം തുളുമ്പുന്ന മുഖമാണ് പാർവതിയുടെത്. എന്റെ ഹൃദയത്തിൽ എന്നും നിങ്ങൾക്കൊരു സ്ഥാനമുണ്ട്. ഏഴുകടലുകളും ഋതുക്കളും താണ്ടിയെത്തുന്നതാണ് പാർവതിയോടുള്ള എന്റെ സ്നേഹം. കമ്മലുകളുടെ മനോഹാരിത വർണിക്കാവുന്നതിലും അപ്പുറമാണ്.’ എന്നാണ് ഒരു ആരാധകൻ പാർവതിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്. സ്നേഹം അറിയിച്ചു കൊണ്ടുള്ള ഹൃദയ ഇമോജിയും കമന്റായി എത്തി.