ADVERTISEMENT

കുടുംബപ്രേക്ഷകരുടെ പ്രിയതാരമായ ജയറാമിന്റെ കുടുംബത്തിന് എപ്പോഴും മലയാളി മനസ്സില്‍ സ്വീകാര്യതയുണ്ട്. അതുകൊണ്ടു തന്നെ താരകുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ജയറാമിന്റെ മക്കളുടെ വിവാഹവും മലയാളികൾ ആഘോഷമാക്കി. ഡിസംബർ എട്ടിനായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹം. കാളിദാസിന്റെയും പങ്കാളി താരിണിയുടെയും വിവാഹത്തിലെ സ്റ്റൈലും ലുക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. ഇതൊടൊപ്പം തന്നെ ചർച്ചയാകുകയാണ് ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ ലുക്ക്.

മഞ്ഞ, ക്രീം നിറങ്ങൾ ഇടകലർന്ന വർക്കുള്ള സാരിയായിരുന്നു മാളവികയുടെ ഔട്ട്ഫിറ്റ്. സാരിയിൽ മയിലിന്റെ ത്രഡ്‌വർക്ക് ചെയ്തിരിക്കുന്നു. ബോർഡറിൽ ഗ്ലിറ്റർ വർക്കുകൾ തുന്നിച്ചേർത്തിരിക്കുന്നു. സാരിക്കി് ഇണങ്ങുന്ന വിധം മഞ്ഞ കോളർനെക്ക് ഹാഫ് സ്ലീവ് ബ്ലൗസാണ്. ബ്ലൗസിന്റെ കോളറിലും സിൽവർ വർക്കുണ്ട്.

malavika-main
മാളവികയും നവനീതും

സാരിക്ക് ഇണങ്ങുന്ന രീതിയിൽ ഡയമണ്ട് നെക്‌ലസും സ്റ്റൈൽ‌ ചെയ്തിരിക്കുന്നു. ഗോൾഡൻ ജിമിക്കി കമ്മലാണ്. നോർമൽ മേക്കപ്പ്. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്. പുട്ടപ്പ് ചെയ്ത് മുടിയിൽ മുല്ലപ്പൂ വച്ചിട്ടുണ്ട്. മഞ്ഞ ഷർട്ടും കസവുമുണ്ടുമായിരുന്നു മാളവികയുടെ ഭർത്താവ് നവനീതിന്റെ ഔട്ട്ഫിറ്റ്.

കാളിദാസിന്റെ വിവാഹത്തിലെ മാളവികയുടെ ലുക്കിനെയും സ്റ്റൈലിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ‘ചക്കിയുടെ സാരിയുടെ നിറം നന്നായില്ല. മേക്കപ്പും ഓവറാണ്. ഭംഗിയില്ലാതാക്കി’– എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തത്. ചേട്ടന്റെ വിവാഹമല്ലേ, നന്നായി ഒരുങ്ങാമായിരുന്നു എന്നു പറഞ്ഞവരും ഉണ്ട്. ‘ഒരുപാട് മേക്കപ്പിട്ടതുകൊണ്ടാണ് പ്രശ്നം. മേക്കപ്പില്ലാതെ സുന്ദരിയാണ്.’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com