ബ്ലൗസ് എവിടെ എന്ന് ചോദ്യം; പട്ടുസാരിയിൽ അതിസുന്ദരിയായി രമ്യാ നമ്പീശൻ

Mail This Article
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം രമ്യാ നമ്പീശൻ. ട്രഡീഷണൽ–മോഡേൺ ലുക്കിലുള്ള രമ്യയുടെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ മനോഹരമായ പട്ടുസാരിയിലുള്ള രമ്യയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ക്രീമിൽ ചുവപ്പു കസവു ബോർഡറുള്ള ട്രഡീഷണൽ കാഞ്ചീപുരം പട്ടുസാരിയാണ് രമ്യയുടെ ഔട്ട് ഫിറ്റ്. ചുവപ്പ് ബ്രാലെറ്റ് ബ്ലൗസിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള ട്രഡീഷണല്‍ ആഭരണളാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
ചുവപ്പു കല്ലുകൾ പതിച്ച വളകളാണ് രമ്യ ആക്സസറിയായി തിരഞ്ഞെടുത്തത്. ബുലാകി എന്നറിയപ്പെടുന്ന മൂക്കിനുതാഴെ ധരിക്കുന്ന മൂക്കുത്തിയും അണിഞ്ഞിരിക്കുന്നു. മിനിമൽ മേക്കപ്പാണ്. മസ്കാരയും ഐലൈനറും അണിഞ്ഞിട്ടുണ്ട്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. വേവി ഹെയർസ്റ്റൈലാണ്. രമ്യയുടെ ലുക്ക് അതിമനോഹരമെന്നാണ് ആരാധക പക്ഷം. അതേസമയം ബ്ലൗസ് ധരിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും എത്തി.