പാർവതിക്ക് എന്തുപറ്റി എന്ന് ആരാധകർ; പുതിയ ഹെയർസ്റ്റൈലിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

Mail This Article
ഹെയർസ്റ്റൈലിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് മലയാളിയുടെ പ്രിയതാരം പാർവതി തിരുവോത്ത്. പാർവതിയുടെ ലുക്കിനും സ്റ്റൈലിനിലും ആരാധകരേറെയാണ്. എന്നാൽ പലപ്പോഴും പാർവതിയുടെ ഹെയർസ്റ്റൈലിന് സമൂഹമാധ്യമത്തിൽ വിമർശനങ്ങളും നേരിടാറുണ്ട്. അടുത്തിടെ വ്യത്യസ്തമായ കേളി ഹെയർസ്റ്റൈലിലാണ് താരം പൊതുയിടങ്ങളിൽ എത്താറുള്ളത്. ഹെയർസ്റ്റൈലിൽ നടത്തുന്ന മാറ്റങ്ങളെ പറ്റി തുറന്നു പറയുകയാണ് പാർവതി.
‘വ്യത്യസ്ത ഹെയർ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കാഥാപാത്രങ്ങളിൽ നിന്ന് പുറത്തു കടക്കാനും പ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാനും അത് സഹായിക്കും.’– പാർവതി പറഞ്ഞു. വ്യത്യസ്തമായ ഹെയർസ്റ്റൈലിലും ഔട്ട്ഫിറ്റുകളിലും അടുത്തിടെ പാർവതി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
മഞ്ഞ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമായത്. വസ്ത്രത്തിനിണങ്ങുന്ന വിധം മഞ്ഞഷെയ്ഡിലുള്ള സ്മഡ്ജ്ഡ് ഐ മേക്കപ്പായിരുന്നു താരം തിരഞ്ഞെടുത്തത്. ഐലൈനറും ഉപയോഗിച്ചിരുന്നു. പച്ച, ക്രീം നിറങ്ങളിലുള്ള കല്ലുകൾ പതിച്ച കമ്മലായിരുന്നു ആക്സസറിയായി ഉപയോഗിച്ചത്. മെറൂൺ ഷെയ്ഡ് ലിപ്സ്റ്റിക്. വെള്ളയും കറുപ്പും ഇടകലർന്ന ലോങ് ഷർട്ടും സ്കേർട്ടും ധരിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
പാർവതിയുടെ ചിത്രങ്ങൾക്കു താഴെ സ്റ്റൈലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. ഈ ലുക്ക് ചേരുന്നുണ്ടെന്നായിരുന്നു പലരും കമന്റ് ചെയ്തത്. എന്നാൽ ഈ ഹെയർ സ്റ്റൈൽ ചേരുന്നില്ലെന്ന രീതിയിലുള്ള നിരവധി കമന്റുകളും എത്തി.