41 ആണത്രേ പ്രായം; ‘ഗോട്ടി’ലെ മഞ്ഞസാരിയും ‘96’ലെ ചുരിദാറും: ലുക്കിലും സ്റ്റൈലിലും വിട്ടുവിഴ്ചയില്ലാത്ത തൃഷ

Mail This Article
തെന്നിന്ത്യൻ താരസുന്ദരി! അഭിനയത്തിലും അഴകിലും മുൻപന്തിയിൽ. 41 വയസ്സായെങ്കിലും കണ്ടാൽ ഇപ്പോഴും ഇരുപതുകളിൽ ആണെന്നെ പറയൂ. കോളിവുഡിലെ സൂപ്പർതാരം തൃഷ കൃഷ്ണ എക്കാലത്തും ആരാടധകർക്കു പ്രിയങ്കരിയാണ്. സിനിമയിൽ സ്ത്രീകൾ ഇത്രയും കാലം ഹീറോയിൻ ആയി തുടരുക എന്നത് വളരെ ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. തന്റെ സൗന്ദര്യവും ലുക്കും ഇപ്പോഴും ചെറുപ്പമായി നിലനിർത്താറുണ്ട് തൃഷ. അതുകൊണ്ട് തന്നെയാണ് അവർ നായിക നടിയായി തുടരുന്നതും.
അടുത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനിൽ പോലും തൃഷയുടെ മനം മയക്കുന്ന ഭംഗി കണ്ട് ആരാധകർ അമ്പരന്നതാണ്. ആരോഗ്യത്തിലും ചര്‍മ സംരക്ഷണത്തിലും തൃഷ പിന്തുടരുന്ന കൃത്യനിഷ്ഠയാണ് അവരെ ഇത്രയധികം സുന്ദരിയാക്കി നിലനിര്‍ത്തുന്നത്. ജങ്ക് ഫുഡുകള്‍ ഒഴിവാക്കും. ഒപ്പം പോഷക സമൃദ്ധമായ ഭക്ഷണശെലിയാണ് പിന്തുടരുന്നത്. സെറ്റില്‍ ആണെങ്കിൽ പോലും തനിക്കുള്ള ഭക്ഷണം തയാറാക്കി കൊണ്ടുവരാൻ അവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സാധാരണയായി ഒരു കപ്പ് ഗ്രീൻ ടീ അല്ലെങ്കിൽ കുറച്ച് ചെറുനാരങ്ങ നീര് ചേർത്ത ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് തൃഷ ദിവസം ആരംഭിക്കുന്നത്.
ചിട്ടയായ വ്യായാമം, സമീകൃതാഹാരം, മതിയായ ഉറക്കം, യോഗ തുടങ്ങി ആരോഗ്യത്തിനും ചർമത്തിനും വേണ്ട എല്ലാ മുൻകരുതലുകളും തൃഷ എടുക്കാറുണ്ട്. ഇനി ഡ്രെസിങ്ങിൽ ആണെങ്കിലും മേക്കപ്പിൽ ആണെങ്കിലും എപ്പോഴും മിതത്വം സൂക്ഷിക്കുന്ന ആളാണ് തൃഷ. തൃഷയുടെ സാരി ലുക്കുകൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ആകർഷണീയമായ നിറങ്ങളിലുള്ള സാരികളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. മഞ്ഞനിറമാണ് താരത്തിന് ഏറ്റവും ഇണങ്ങുന്നതെന്നാണ് ആരാധകപക്ഷം. ‘96’ ലും, വിജയ്‌ക്കൊപ്പം അഭിനയിച്ച ‘ഗോട്ടി’ലെ ഡാൻസ് സീനിൽ ധരിച്ച മഞ്ഞ സാരിയും ഏറെ ശ്രദ്ധനേടിയിരുന്നു.
സാരി, ചുരിദാർ, കാഷ്വൽ വെയർ ഏത് ലുക്കും തൃഷയ്ക്ക് നന്നായി ഇണങ്ങും. ഏത് വസ്ത്രത്തിനും അനുയോജ്യമായ ശരീരമാണ് തൃഷയുടേത്. അതിനായി നല്ല കഠിനാധ്വാനവും താരം ചെയ്യുന്നുണ്ട്. മലയാളത്തിൽ ടൊവിനോയ്ക്കൊപ്പം വീണ്ടും ഒരു തിരിച്ചു വരവിലേക്കുള്ള തിരക്കിലാണ് തൃഷയിപ്പോൾ. തമിഴിൽ പിഎസ് 2 ഉൾപ്പെടെ നിരവധി ചിത്രങ്ങൾ അരങ്ങിൽ ഒരുങ്ങുന്നുണ്ട്.