‘2025 ഡിസംബര്‍ വേഗത്തിലെത്താതിരിക്കട്ടെ’! പിങ്ക് ‘പോസിറ്റിവ് വൈബി’ൽ അഹാന

Mail This Article
പുതുവർഷത്തിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം അഹാന കൃഷ്ണ. പിങ്ക് നിറത്തിലുള്ള അനാർക്കലി ചുരിദാറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുകയാണ്.
‘എല്ലാവർക്കും പുതുവത്സരാശംസകള്‍. 2025 ലെ ഡിസംബർ മുൻവർഷത്തേതു പോലെ വേഗത്തിൽ എത്താതിരിക്കട്ടെ. വർഷങ്ങൾ മിന്നിമറഞ്ഞാലും ഇല്ലെങ്കിലും ചിത്രശലങ്ങളും പൂക്കളും മേഘങ്ങളും ഉദയാസ്തമയങ്ങളും എല്ലാം നിങ്ങൾ ആസ്വദിക്കുന്നു എന്ന് ഉറപ്പുവരുത്തുക. അപ്പോൾ ജീവിതം കൂടുതൽ അർഥവത്താകുകയും മനോഹരമാവുകയും ചെയ്യും.’– എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്.
ബലുൺ പഫ് ഫുൾസ്ലീവ് അനാർക്കലിയാണ് അഹാനയുടെ ഔട്ട് ഫിറ്റ്. റാണിപിങ്ക് നിറത്തിലുള്ള വസ്ത്രത്തിന് ഹൈനെക്കാണ്. ചെസ്റ്റ് ഏരിയയിലും കൈകളിലും എംബ്രോയിഡറി വർക്കുണ്ട്. മിനിമൽ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. വേവ് ഹെയർ സ്റ്റൈൽ.
സിൽവർ പ്ലേറ്റഡ് ആക്സസറീസ്. സിൽവറിൽ പിങ്ക് കല്ലു പതിച്ച വലിയ സ്റ്റ്ഡും കല്ലുകൾ പതിച്ച സിൽവർ മോതിരവും അണിഞ്ഞിരിക്കുന്നു. സമൂഹമാധ്യമത്തിലെത്തി ഏതാനും മണിക്കൂറുകൾക്കകം തന്നെ അഹാനയുടെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. മനോഹരമായ ആശംസ, സുന്ദരിയായിരിക്കുന്നു എന്നിങ്ങനെയാണ് പലരും ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തത്.