പ്രിയങ്കയുടെ കഴുത്തിലുണ്ട് ‘മാൾട്ടി’യോടുള്ള സ്നേഹം; ബിക്കിനിയിൽ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

Mail This Article
കഴിവും സൗന്ദര്യവും കൊണ്ട് ആരാധക മനംകവർന്ന നടിയാണ് പ്രിയങ്ക ചോപ്ര. തിരക്കുപിടിച്ച ജീവിതത്തിനിടയിലും പങ്കാളി നിക് ജോനാസിനും മകൾ മാൾട്ടി മേരിക്കും ഒപ്പം ചെലവഴിക്കാൻ പ്രിയങ്ക സമയം കണ്ടെത്താറുണ്ട്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോകളും വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. അടുത്തിടെ ഭർത്താവ് നിക് ജോനാസിനും മകൾക്കുമൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളിൽ പ്രിയങ്കയുടെ മാലയിലാണ് ആരാധകരുടെ കണ്ണുടക്കിയത്.
കുഞ്ഞിന്റെ പേരായ മാൾട്ടിയിലെ അക്ഷരങ്ങൾ ചേർത്തുള്ള മാലയാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. മഞ്ഞ കോർഡ് സെറ്റിലുള്ളതാണ് ഒരു ചിത്രം. പച്ചപ്പും കടലും ആകാശവും പശ്ചാത്തലത്തിൽ വരുന്നു. നിക് ജോനാസിനും മാൾട്ടിക്കും ഒപ്പം ചുവപ്പു ബിക്കിനിയിൽ ബീച്ചിൽ നിൽക്കുന്നതാണ് മറ്റൊരു ചിത്രം. നിക്കിന്റെ മടിയിൽ കാൽവച്ച് സന്തോഷത്തോടെയിരിക്കുന്നതും പ്രിയങ്ക പങ്കുവച്ച ഫോട്ടോകളിലുണ്ട്. കൂടാതെ മാൾട്ടിയുടെ സ്വിംസ്യൂട്ടിലുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
‘സന്തോഷവും സമാധാനവും സമൃദ്ധിയുമാണ് 2025ൽ ലക്ഷ്യമിടുന്നത്. ഞങ്ങളെല്ലാവരും ഈ പുതുവർഷം സമൃദ്ധമായി തുടങ്ങി. എന്റെ കുടുംബത്തോടൊപ്പം ചെലഴിക്കാൻ സാധിച്ചതിൽ സന്തോഷം.’– എന്നകുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ പ്രിയങ്കയുടെ ചിത്രങ്ങൾ ശ്രദ്ധേയമായി. ‘അവർ അവധിക്കാലം ആസ്വദിക്കുകയാണ്.’– എന്നാണ് ചിത്രത്തിനു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘അവരുടെ സന്തോഷം കാണുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു, പ്രിയങ്ക നിങ്ങളുടെ ഊർജം കാണുമ്പോൾ സ്നേഹം തോന്നുന്നു.’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. മാള്‍ട്ടി വളരെ ക്യൂട്ടായിരിക്കുന്നു എന്നും പലരും കമന്റ് ചെയ്തു.