വൈവിധ്യങ്ങളുടെ ശേഖരം; കവിത ജ്വല്ലറിയുമായി കൈകോർത്ത് ഫഹദ് ഫാസിൽ

Mail This Article
ഒരു തോൽവിയിലൂടെയാണ് കരിയറിന്റെ തുടക്കമെങ്കിലും ഇന്ന് ദക്ഷിണേന്ത്യയിലെ സൂപ്പർ താരമായി മാറിയ വ്യക്തിയാണ് ഫഹദ് ഫാസിൽ. ഫഹദ് ഇന്നൊരു ബ്രാൻഡ് തന്നെയാണ്. അങ്ങനെയുള്ള താരം മറ്റു ബ്രാൻഡുകളെ തിരഞ്ഞെടുക്കുമ്പോൾ രണ്ടു വട്ടമെങ്കിലും ചിന്തിക്കും. സഹകരിക്കുന്ന ബ്രാൻഡുകൾ തന്റെ മൂല്യങ്ങളോട് ഒത്തു ചേരുന്നതാവണം എന്ന പിടിവാശി ഫഹദിനുണ്ട്. അതുകൊണ്ട് തന്നെയാണ് കവിത ഗോള്‍ഡ് ആൻഡ് ഡയമണ്ടുമായി അസോസിയേറ്റ് ചെയ്യുന്ന സമയത്ത്, താരത്തിന് രണ്ടു വട്ടം ചിന്തിക്കേണ്ട ആവശ്യമില്ലാതിരുന്നത്.
വടക്കൻ കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള കവിതയിൽ ഫഹദിന്റെ കഥാപാത്രങ്ങൾ പോലെ വ്യത്യസ്തതകൾ നിറഞ്ഞ ഗോൾഡ്–ഡയമണ്ട് ആഭരണങ്ങളുടെ അനവധി ശേഖരങ്ങളാണുള്ളത്. കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ ബ്രാൻഡ് ഫിലിമിൽ ഫഹദ് സംസാരിക്കുന്നതും ഈ വേഴ്സറ്റാലിറ്റിയെ കുറിച്ചാണ്.
ഒരു കഥാപാത്രം തന്നിലേക്ക് വരുമ്പോൾ ആദ്യം ആഗ്രഹിക്കുന്നത് പുതുമയും, അത് തനിക്കു മാത്രം ചെയ്യാൻ പറ്റുന്നതും ആളുകളൊക്കെ അതിനെപ്പറ്റി സംസാരിക്കുന്നതും ആയിരിക്കണമെന്നാണ്. അതുപോലെ തന്നെയാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സും. നമ്മൾ ഒരു ആഭരണം എടുക്കുമ്പോഴും ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്.
എല്ലായ്പ്പോഴും ഗുണനിലവാരത്തിലും ഡിസൈനുകളിലും ഏറ്റവും മികച്ചത് ആവശ്യപ്പെടുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്ന ആഭരണങ്ങൾക്കായി നമ്മൾ എപ്പോഴും തിരയുന്നു. ആ വേഴ്സറ്റാലിറ്റിക്കുള്ള ഉത്തരമാണ് കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ്.
കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/KavithaGoldAndDiamonds
www.instagram.com/kavithagoldanddiamonds