50 മുതൽ 80 ശതമാനം വരെ കിഴിവ്; ആമസോൺ റിപ്പബ്ലിക് ഡേ സെയിലിന് തുടക്കം

Mail This Article
ഈ റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഫാഷൻ, ബ്യൂട്ടി, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വരെ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ആമസോൺ അവസരം ഒരുക്കുന്നു. ജനുവരി 13 മുതൽ 19വരെയാണ് സെയിൽ. പ്രൈം ഉപഭോക്താക്കൾക്കായി 12 മണിക്കൂർ മുൻപ് തന്നെ സെയിൽ ആരംഭിച്ചു.

ഫാഷൻ, ബ്യൂട്ടി ഉത്പ്പന്നങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെയാണ് റിപ്പബ്ലിക് ഡേ സെയിലിൽ വിലക്കുറവ്. ജനുവരി 19 വരെ കുറഞ്ഞ വിലയിൽ ഉത്പ്പന്നങ്ങൾ സ്വന്തമാക്കാം. വസ്ത്രം, ചെരുപ്പുകൾ, വാച്ചുകൾ തുടങ്ങിയവയ്ക്ക് മിനിമം 60 ശതമാനം ഓഫ് ആമസോൺ വാഗ്ദാനം നൽകുന്നുണ്ട്. ബിബ, ഡബ്ല്യു, ലിബാസ്, അലൻ സോളി , സഫാരി, ഫോസിൽ, ടൈറ്റൻ , ലാക്മെ, ലവി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ എല്ലാം സെയിലിന്റെ ഭാഗമായിട്ടുണ്ട്. സ്ത്രീകൾക്കുള്ള ബ്രാൻഡഡ് എത്നിക് വെയറുകൾക്ക് മിനിമം 55 ശതമാനമാണ് വിലക്കുറവ്. പ്യൂമ, വാൻ ഹ്യൂസെൻ തുടങ്ങിയവയിൽ നിന്നുള്ള വിന്റർ വെയറുകൾക്ക് മിനിമം 50 മുതൽ 65 ശതമാനം വരെയും വിലക്കുറവുണ്ട്.

ബ്രാൻഡഡ് സ്പോർട്സ് ഷൂകൾക്കും 55 ശതമാനമാണ് വിലക്കുറവ്. അണ്ടർ 699 വിഭാഗത്തിൽ അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, അഡിഡാസ് തുടങ്ങിയ ബ്രാൻഡുകളുടെ കാഷ്വൽ പോളോകളും കാഷ്വൽ ഷർട്ടുകളും ഉൾപ്പെടുത്തിയിരിക്കുന്നു. മൈക്കിൾ കോർസ്, ഫോസിൽ തുടങ്ങിയവ അടക്കമുള്ള പ്രീമിയം ബ്രാൻഡഡ് വാച്ചുകൾക്ക് മിനിമം 45 ശതമാനം വിലക്കുറവുമുണ്ട്. പുരുഷന്മാരുടെ ബ്രാൻഡഡ് ഫുട്വെയറുകൾക്ക് മിനിമം 50 ശതമാനമാണ് ഓഫ്.

മേബലൈൻ, ലാക്മെ , മാർസ് തുടങ്ങിയവയുടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കുറഞ്ഞത് 30 ശതമാനം വിലക്കുറവിൽ ഈ ദിവസങ്ങളിൽ സ്വന്തമാക്കാം. ഇതിനുപുറമേ ഹെയർ കെയർ ഉത്പ്പന്നങ്ങൾക്കും സ്കിൻ കെയർ ഉത്പ്പന്നങ്ങൾക്കും മിനിമം 30 ശതമാനം വിലക്കുറവും ആമസോൺ ഉറപ്പു നൽകുന്നു. വെഡിങ്, ബ്രൈഡൽ ജ്വല്ലറി കളക്ഷനുകൾക്ക് കുറഞ്ഞത് 70 ശതമാനമാണ് വിലക്കുറവ്. ലക്ഷ്വറി ഫ്രാഗ്നൻസുകൾ മിനിമം 30 ശതമാനം വിലക്കുറവിലും ട്രെൻഡി ഹാൻഡ് ബാഗുകൾ മിനിമം 70 ശതമാനം വിലക്കുറവിലും വാങ്ങാം. ബ്രാൻഡഡ് തുണിത്തരങ്ങൾക്ക് മിനിമം 60 ശതമാനം വിലക്കുറവുമായി കിഡ്സ് ക്ലോത്തിങ് ശേഖരവും ഒരുങ്ങിയിട്ടുണ്ട്.

ഇതിനെല്ലാം പുറമേ 15 ശതമാനം അധിക ഓഫറുമായി ബൈ മോർ സേവ് മോർ വിഭാഗവും ആമസോൺ കൂപ്പണുകൾ ഉപയോഗിച്ച് 10 ശതമാനം അധിക ഓഫ് നേടാനുള്ള സൗകര്യവും 40 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി നെക്സ്റ്റ് ജൻ സ്റ്റോറും റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ആമസോൺ ഒരുക്കിയിരിക്കുന്നു.