ADVERTISEMENT

മോഡലും ബോളിവുഡ് താരവുമായ ദീപിക പദുക്കോൺ ആദ്യത്തെ കൺമണിയെ വരവേറ്റതിനു ശേഷം ആദ്യമായിപങ്കെടുത്ത പരിപാടിയായിരുന്നു ഫാഷൻ ഡിസൈനർ സബ്യസാചിയുടെ 25–ാം വാർഷിക ആഘോഷം. വെള്ള നിറത്തിലുള്ള മോണോക്രോമാറ്റിക് ബ്ലേസർ പാന്റ്സ്യൂട്ടിനൊപ്പം ക്യുറേറ്റഡ് ആക്സസറീസും ധരിച്ചാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ടെയ്‌ലർഡ് പാന്റിനും ചിക് ടാങ്ക് ടോപ്പിനൊപ്പം ദീപിക പെയർ ചെയ്തത് ഓവർ സൈസ്ഡ് ട്രെഞ്ച് കോട്ടാണ്. ഓവർ സൈസ്ഡ് കണ്ണടയും ഒരുപാട് വലുപ്പം തോന്നുന്ന വളയ കമ്മലുകളും ധരിച്ച ദീപിക മാണിക്യവും വജ്രവും പതിപ്പിച്ച ചോക്കറും ക്രോസ്-പെൻഡന്റ് നെക്ക് ചെയിനും അടങ്ങുന്ന ലേയേർഡ് നെക്‌ലസുകളുമാണ് കഴുത്തിലണിഞ്ഞത്. കൈകളിൽ കറുത്ത ലെതർ ഗ്ലൗസണിഞ്ഞ ദീപിക അതിനു മുകളിൽ വെള്ളി നിറത്തിലുള്ള ബ്രേസ്‌ലെറ്റും അണിഞ്ഞിരുന്നു. ഇരുണ്ട ഗോഥിക് മേക്കപ്പിനൊപ്പം വിന്റേജ് ലുക്കിനു ചേരുന്ന ഹെഡ്ബാൻഡും ബോൾഡ് ലുക്ക് തോന്നിക്കുന്ന ഹെയർസ്റ്റൈലുമാണ് ദീപിക തിരഞ്ഞെടുത്തത്.

പ്രസവശേഷം പൊതുപരിപാടികളിൽ നിന്ന് അകന്നു നിന്ന ദീപികയെ കാത്തിരുന്ന ഫാഷൻ പ്രേമികൾക്ക് പക്ഷേ സബ്യസാചിയുടെ 25–ാം വാർഷിക ആഘോഷപരിപാടിയിൽ ഷോ സ്റ്റോപ്പറായെത്തിയ ദീപികയുടെ ഫാഷൻ പിടിച്ച മട്ടില്ല. താരം നിരാശപ്പെടുത്തിയെന്ന വിമർശനവുമാണ് ആരാധകർ സമൂഹമാധ്യങ്ങളിൽ പങ്കുവച്ചത്. 39 വയസ്സു മാത്രമുള്ള താരത്തിന് ഈ ലുക്കിൽ കൂടുതൽ പ്രായം തോന്നുന്നുണ്ടെന്നും ഫാഷൻ ഐക്കണന്ന് ആരാധകർ പാടിപ്പുകഴ്ത്തിയ ദീപിക പക്ഷേ തീർത്തും നിരാശപ്പെടുത്തിയെന്നാണ് ആരാധകരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

deepika-sp1
ദീപിക പദുക്കോൺ
deepika-sp1
ദീപിക പദുക്കോൺ

പ്രസവാനന്തരം സ്ത്രീകളുടെ ശരീരത്തിലുള്ള മാറ്റങ്ങൾ മറയ്ക്കാനാണോ വസ്ത്രത്തിലും ആഭരണത്തിലുമെല്ലാം ഓവർ സൈസ്ഡ് പരീക്ഷണം സബ്യസാചി നടത്തിയതെന്ന് ചോദിക്കുന്നവരും കുറവല്ല. പക്ഷേ പരീക്ഷണം പാളിപ്പോയെന്നും പഴയകാലത്തെ ഫാഷൻ പുനരവതരിപ്പിച്ചതുപോലെയുണ്ടെന്നും ചിലർ പറയുന്നു. ഈ വേദിയിൽ നിന്നിറങ്ങി ജീൻസും ഒരു ടീഷർട്ടും ധരിച്ചു വന്നാൽ ദീപിക ഇതിനേക്കാൾ സുന്ദരിയാണെന്നു പറയുന്നവരും കുറവല്ല. ബിടൗണിലെ മുതിർന്ന താരം രേഖയെപ്പോലെയാണെന്നു ചിലർ പറയുമ്പോൾ ചില ആംഗിളിൽ ഡിംപിൾ കപാഡിയയെപ്പോലെയും കജോളിനെപ്പോലെയും തോന്നുന്നുണ്ടെന്നും ആരാധകർ പറയുന്നു. താരത്തിന്റെ മേക്കപ്പിനും ഹെയർ സ്റ്റൈലിലും മയങ്ങി തന്റെ ഡിസൈനർ വസ്ത്രങ്ങൾ ആരും ശ്രദ്ധിക്കാതിരിക്കരുത് എന്ന സബ്യസാചിയുടെ വാശി കൊണ്ട് മനഃപൂർവം ഹെയർസ്റ്റൈലും മേക്കപ്പും മോശമായി ചെയ്യിക്കുന്നതാണെന്ന് ആരോപിക്കുന്നവരും കുറവല്ല. ആരോപണങ്ങളും പഴിചാരലും സമൂഹമാധ്യമങ്ങളിൽ മുറയ്ക്കു നടക്കുന്ന സമയത്തും സബ്യസാചിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ടാണ് ദീപിക കയ്യടി നേടുന്നത്.

സുഹൃത്തായ സബ്യസാചിക്ക് 25–ാം വാർഷിക ആഘോഷവേളയിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കുന്നതിനു മുൻപുള്ള ലുക്കിൽ ദീപിക വിഡിയോ ചെയ്തത്. ദിവസം മുഴുവൻ സുന്ദരിയായിരിക്കാൻ തന്നെ സഹായിക്കുന്ന മേക്കപ് രീതിയാണ് താരം ഗെറ്റ് റെഡി വിത്ത് മീ വിഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. മുഖത്തും കണ്ണിനടിയിലും ക്ലെൻസർ പുരട്ടിക്കൊണ്ടാണ് ദീപിക മേക്കപ് തുടങ്ങുന്നത്. മുഖത്ത് എന്തു മേക്കപ് ചെയ്താലും അതു കഴുത്തിൽക്കൂടി ചെയ്യണമെന്ന് താരം ഓർമിപ്പിക്കുന്നു. ചർമത്തിലെ ഈർപ്പം നിലനിർത്തുന്നതിനായി മോയ്സചറൈസിങ് ക്രീമാണ് താരം പിന്നെ മുഖത്തണിഞ്ഞത്. മോയ്സചറൈസിങ് ക്രീം അണിഞ്ഞ ശേഷം മുഖവും കഴുത്തും നന്നായി മസാജ് ചെയ്ത ശേഷം മുഖത്ത് ജലാംശം നിലനിർത്തുന്നതിനായി സെറം അണിയുകയും ലിപ് മാസ്ക് ഇടുകയും ചെയ്തു.

ഒരു വേദിയിലെ ഫാഷൻ പരീക്ഷണം പാളിപ്പോയതുകൊണ്ടു മാത്രം ദീപികയെ ആരാധകർ വെറുക്കില്ലെന്നും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തീരെ യോജിക്കാത്ത ഔട്ട്ഫിറ്റിൽ താരത്തെ കണ്ടതിലുള്ള നിരാശയാണ് ജനങ്ങൾ പങ്കുവച്ചതെന്നും കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട് ആരാധകർ. ഒരു സ്ത്രീ അമ്മയാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് തങ്ങൾക്കും അറിയാമെന്നും ദീപികയെ ബോഡിഷെയ്മിങ് നടത്തുക എന്ന ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും വിമർശിച്ചത് സബ്യസാചിയുടെ ഓവർ സൈസ്ഡ് വസ്ത്രങ്ങളെയാണെന്നും ചിലർ ന്യായീകരിക്കുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിനു മുൻപുള്ള വിഡിയോയിൽ ദീപിക വളരെ സുന്ദരിയായിരുന്നെന്നും മേക്കപ്പിലും ഹെയർസ്റ്റൈലിലും വലുപ്പം കൂടിയ വസ്ത്രങ്ങളിലുമുള്ള പാകപ്പിഴകളാണ് ചടങ്ങിലെ ദീപികയുടെ ലുക്ക് മോശമാക്കിയതെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.

English Summary:

Deepika Padukone's Post-Baby Look Sparks Outrage: Was Sabyasachi's Styling a Failure?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com