പ്രശംസിക്കാൻ വാക്കുകളില്ല; മനോഹരമായ ചിത്രം പോലെ നിത്യ മേനന്

Mail This Article
മോഡേൺ–ട്രഡീഷനൽ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട് നിത്യ മേനൻ. ഇപ്പോഴിതാ ബംഗാളി ലുക്കിലുള്ള നിത്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധക ശ്രദ്ധനേടുന്നത്. മഞ്ഞയിൽ ചുവപ്പ് ബോർഡറുള്ള ബംഗാളി കോട്ടൻ സാരിയാണ് നിത്യയുടെ ഔട്ട് ഫിറ്റ്
സാരിക്ക് കോൺട്രാസ്റ്റായി പച്ച പഫ് ബ്ലൗസ് ആണ് നിത്യ തിരഞ്ഞടെുത്തത്. ബംഗാളി ശൈലിയിലാണ് സാരി അണിഞ്ഞിരിക്കുന്നത്. സാരിക്ക് ഇണങ്ങുന്ന ഗോൾഡൻ ചോക്കറും റിങ് കമ്മലും അണിഞ്ഞിരിക്കുന്നു. കൈകളിലും പാദങ്ങളിലും അൽത്ത അണിഞ്ഞിട്ടുണ്ട്.
സിംപിൾ മേക്കപ്പാണ്. മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു. ചുവപ്പു പൊട്ടും അണിഞ്ഞിട്ടുണ്ട്. പ്രസേൻജിത്ത് ദാസാണ് നിത്യയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾക്കു താഴെ നിത്യയുടെ ലുക്കിനെ പ്രശംസിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും എത്തി. നിങ്ങളുടെ സൗന്ദര്യത്തെയും അഭിനയത്തെയും പ്രശംസിക്കാൻ വാക്കുകളില്ല എന്നാണ് ഫോട്ടോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തത്. ഈ ലുക്കിൽ അതിസുന്ദരിയായിരിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളും എത്തി.