പ്രകൃതിയോടിണങ്ങി ഗ്ലാമർ ലുക്കിൽ മാളവിക; സ്വർഗീയ സുന്ദരി എന്ന് ആരാധകർ

Mail This Article
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം മാളവിക മോഹനൻ. ഇപ്പോഴിതാ സ്കേർട്ടിലും ടോപ്പിലുമുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചുവപ്പ് ഫ്ലയേഡ് സ്കേർട്ടും സ്ട്രച്ചബിൾ ബ്ലൗസുമാണ് മാളവികയുടെ ഔട്ട്ഫിറ്റ്.
വെള്ളച്ചാട്ടത്തിനു സമീപം പ്രകൃതിയോടിണങ്ങിയ രീതിയിലാണ് ചിത്രങ്ങൾ. റൗണ്ട് നെക്ക് ഹാഫ് സ്ലീവ് ബ്ലൗസാണ്. ഗോൾഡൻ ലോങ് ചെയിൻ മാത്രമാണ് ആക്സസറി. കഴുത്തു മുതൽ ഹിപ് വരെ നീളുന്ന രീതിയിലാണ് ഈ ചെയിൻ സ്റ്റൈൽ ചെയ്തിരിക്കുന്നത്.
മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. സ്മഡ്ജ്ഡ് ഐ മേക്കപ്പ്. വേവി ഹെയർസ്റ്റൈൽ. ‘ഏറ്റവും സന്തോഷമുള്ളിടത്താണ് എന്റെ ആത്മാവ്. ഒരു വനത്തിലെ വെള്ളച്ചാട്ടത്തിനു സമീപം. എന്റെ മുഖത്ത് മഞ്ഞു വീഴുന്നു. മരങ്ങൾക്കിടയിലൂടെ സൂര്യരശ്മികൾ എന്റെ മുഖത്തേക്ക് പതിക്കുന്നു.’– എന്ന കുറിപ്പോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്.
ഫോട്ടോകൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. മാളവിക അതിസുന്ദരിയാണ്. ഈ ചിത്രം എഐ വഴി നിർമിച്ചതാണെന്നു കരുതി എന്നായിരുന്നു ചിത്രങ്ങൾക്കു താഴെ ചിലർ കമന്റ് ചെയ്തത്. ഭൂമിയിലേക്കിറങ്ങി വന്ന സ്വർഗീയ സുന്ദരി, ചുവപ്പുനിറം നന്നായി ഇണങ്ങുന്നു എന്നിങ്ങനെയുള്ള കമന്റുകളും എത്തി.