മനോഹരമായ ചിത്രം പോലെ! സാരിയിയിൽ അതിസുന്ദരിയായി നിമിഷ സജയൻ

Mail This Article
ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം നിമിഷ സജയൻ. ഇപ്പോഴിതാ സാരിയിലുള്ള നിമിഷയുടെ മനോഹര ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നിമിഷയുടെ സഹോദരിയുടെ വിവാഹം. ഇതിനോടനുബന്ധിച്ച് എടുത്തതാണ് ചിത്രങ്ങൾ.
ചുവപ്പിൽ കടുംപച്ചയും ഗോൾഡനും ബോർഡറുമുള്ള മനോഹരമായ പട്ടുസാരിയായിരുന്നു നിമിഷയുടെ ഔട്ട്ഫിറ്റ്. സാരിക്കു മാച്ചിങ്ങായി പച്ച ബ്ലൗസും സ്റ്റൈൽ ചെയ്തിരിക്കുന്നു. ഗോൾഡൻ ചോക്കറും ജിമിക്കു കമ്മലുമാണ് ആക്സസറീസ്. സാരിക്ക് ഇണങ്ങുന്ന രീതിയിൽ ഇരു കൈകളിലും പച്ച കുപ്പിവളകളും അണിഞ്ഞിരിക്കുന്നു.
ഹെയർ സ്റ്റൈലും മേക്കപ്പും സിംപിളാണ്. മുല്ലപ്പൂവും അരളിപ്പൂവും കൊണ്ട് മുടി അലങ്കരിച്ചിരിക്കുന്നു. അഭിലാഷ് മുല്ലശ്ശേരിയാണ് നിമിഷയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ നിമിഷയുടെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. അതിമനോഹരം എന്നാണ് പലരും കമന്റ് ചെയ്തത്. പലരും ചുവപ്പ് ഹൃദയ ഇമോജിയും പങ്കുവച്ചു.