‘അവസാനത്തെ ചിത്രം മനംകവർന്നു’, ദിയയുടെ വളകാപ്പിന് ദാവണിയിൽ അണിഞ്ഞൊരുങ്ങി സഹോദരിമാർ

Mail This Article
ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. അടുത്തിടെ വളകാപ്പ് ചടങ്ങിന്റെ മനോഹരമായ വിഡിയോയും കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ പങ്കുവച്ചിരുന്നു. പട്ടപ്പട്ടുസാരിയുടുത്ത് അതിസുന്ദരിയായി ദിയ ചടങ്ങിനെത്തിയപ്പോൾ മനോഹരമായ ദാവണിയിൽ നാടൻ സുന്ദരിമാരായാണ് സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും എത്തിയത്.

ക്രീമിൽ വയലറ്റ് കസവുള്ള പട്ടുപാവാടയും ബ്ലൗസും ദാവണിയുമായിരുന്നു അഹാനയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള ഹെവി ചോക്കറും കമ്മലുമാണ് ആക്സസറീസ്. പച്ചയിൽ വയലറ്റ് കസവുള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമായിരുന്നു ഇഷാനിയുടെ ഔട്ട്ഫിറ്റ്. പീകോക്ക് ഗ്രീനിലുള്ള പട്ടുപാവാടയും പിങ്ക് ബ്ലൗസും ദാവണിയും അണിഞ്ഞാണ് ഹൻസിക എത്തിയത്. മൂവരുടെയും വേവി ഹെയര്‍ സ്റ്റൈലായിരുന്നു.
ഓസിയുടെ വളകാപ്പ് എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. അഹാന പങ്കുവച്ച ചിത്രങ്ങളിൽ ഇരുവരുടെയും കുട്ടിക്കാലത്തെ രസകരമായ ഒരു ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾക്കു താഴെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. അതിമനോഹരമായ ദാവണി എന്നാണ് പലരും കമന്റ് ചെയ്തത്. അവസാനത്തെ ചിത്രം മനംകവർന്നു എന്നും ചിലർ കമന്റ് ചെയ്തു. എല്ലാവരും എന്തൊരു ഭംഗിയാണ്. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. എന്നരീതിയിലും കമന്റുകൾ എത്തി.