‘രേണുവിന്റെ ഇങ്ങനെയൊരു ഫോട്ടോയ്ക്കായി കാത്തിരിക്കുകയായിരുന്നു; കൂടുതൽ സുന്ദരിയായി’

Mail This Article
വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. പലപ്പോഴും ഇത്തരം വിഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ രീതിയിലുള്ള വിമർശനങ്ങളും രേണു നേരിട്ടു. വധുവിനെ പോലെ ഒരുങ്ങിയുള്ള രേണുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഓറഞ്ചിൽ കരിനീല ബോർഡറുള്ള പട്ടുസാരിയാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിയുടെ ബോഡിയിൽ ഗോൾഡൻ ഡിസൈനുമുണ്ട്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള ഹെവി ആഭരണങ്ങളും സറ്റൈൽ ചെയ്തിരിക്കുന്നു. നെറ്റിച്ചുട്ടിയും ഹിപ് ചെയിനും അണിഞ്ഞിരിക്കുന്നു. കൈകളിൽ പച്ച കുപ്പിവളകൾ അണിഞ്ഞിട്ടുണ്ട്. വലിയ ജിമിക്കി കമ്മലാണ്.
ഹെവി ബ്രൈഡൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ചുവപ്പ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. സ്മഡ്ജ്ഡ് ഐ മേക്കപ്പ്. പിന്നിയിട്ട രീതിയിലാണ് ഹെയർ സ്റ്റൈൽ. മുടി മുല്ലപ്പൂ ചൂടി അലങ്കരിച്ചിരിക്കുന്നു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ രേണുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടി. ഫോട്ടോകൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘നല്ല സുന്ദരിയായിരിക്കുന്നു, ഈ ലുക്ക് വളരെ നന്നായിട്ടുണ്ട്.’– എന്നാണ് ചിത്രങ്ങൾക്കു താഴെ ചിലർ കമന്റ് ചെയ്തത്. ‘ഇങ്ങനെ ഒരു ഫോട്ടോയ്ക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’– എന്നും കമന്റ് എത്തി. ‘ആദ്യത്തെ മേക്ക് ഓവറിലെ ഹെയർ സ്റ്റൈൽ ഭംഗിയുണ്ടായിരുന്നില്ല. എന്നാൽ ഇത് സൂപ്പറായിട്ടുണ്ട്. അടിപൊളി രേണു, നല്ല ഭംഗി.’– എന്നിങ്ങനെയും കമന്റുകള്‍ എത്തി.