ADVERTISEMENT

വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയ താരം അഹാന കൃഷ്ണ. ഇത്തവണ അമ്മ സിന്ധു കൃഷ്ണകുമാറിനൊപ്പമുള്ള അഹാനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുന്നത്. മനോഹരമായ സാരിയിലുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. 

sindhu-ahana-sp
Image Credit: ahaana_krishna/ Instagram
sindhu-ahana-sp
Image Credit: ahaana_krishna/ Instagram

ഓഫ്‌ വൈറ്റ് ഡിസൈനർ കസവുസാരിയാണ് അഹാനയുടെയും സിന്ധുവിന്റെയും ഔട്ട്ഫിറ്റ്. വശങ്ങളിൽ റാണിപിങ്ക് ഡിസൈൻ എടുത്തു കാണുന്ന രീതിയിലാണ് അഹാനയുടെ സാരി. ബോഡിയിൽ പിങ്കും പച്ചയും കലർന്ന ‍ഫ്ലോറൻ പ്രിന്റാണ്. സാരിക്ക് ഇണങ്ങുന്ന രീതിയിൽ ഡീപ്പ് നെക്ക് സ്ലീവ്‌ലെസ് ബ്ലൗസും സ്റ്റൈൽ ചെയ്തിരിക്കുന്നു. മുത്തുകൾ പിടിപ്പിച്ച ഓപ്പൺ നെക്ക്ചെയിനും ഹാങ്ങിങ് കമ്മലും വളയുമാണ് ആക്സസറീസ്. മിനിമൽ മേക്കപ്പ്. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്. പോടെയിൽ ഹെയർ സ്റ്റൈലുമാണ് അഹാനയുടെത്

sindhu-ahana-sp1
Image Credit: ahaana_krishna/ Instagram
sindhu-ahana-sp1
Image Credit: ahaana_krishna/ Instagram

വശങ്ങളിൽ പിങ്ക് പൂക്കളുള്ള കസവുസാരിയാണ് സിന്ധുവിന്റെത്. ഓഫ്‌ വൈറ്റ് ത്രീഫോർത്ത് ബ്ലൗസും പെയർ ചെയ്തിരിക്കുന്നു. സാരിക്കിണങ്ങുന്ന രീതിയിൽ വെള്ള മുത്തുകൾ മുത്തുകൾ പതിച്ച മാലയും മോതിരവും അണിഞ്ഞിരിക്കുന്നു. വെള്ള മുത്ത് പതിച്ച സ്റ്റഡ് കമ്മലാണ്.  മിനിമൽ മേക്കപ്പ്. വേവി ഹെയർസ്റ്റൈൽ.

sindhu-ahana
Image Credit: ahaana_krishna/ Instagram
sindhu-ahana
Image Credit: ahaana_krishna/ Instagram

അഹാനയുടെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളുമെത്തി. അഹാനയുടെ നെക്‌ലസ് മനോഹരമായിരിക്കുന്നു എന്നാണ് ചിത്രങ്ങൾക്കു  താഴെ പലരും കമന്റ് ചെയ്തത്. അമ്മയുടേത് എലഗന്റ് ലുക്കാണ്. ഈ ഹെയർ സ്റ്റൈലിൽ പ്രായം തോന്നുന്നില്ല. എന്നിങ്ങനെയും കമന്റുകൾ എത്തി. പുര കത്തുമ്പോൾ വാഴ വെട്ടുകയാണോ എന്നുള്ള ചോദ്യങ്ങളും കമന്റായി എത്തി. 

English Summary:

Ahana Krishna & Mother Sindhu Dazzle in Matching Kasavu Sarees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com