Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യമാർ ശ്രദ്ധിക്കാൻ 7 കാര്യങ്ങൾ

Husband and Wife

ഭർത്താവിന്റെ ഫോൺവിളികളും സംസാരങ്ങളും സംശയത്തോടെ വീക്ഷിക്കുന്ന ഭാര്യമാരുടെ എണ്ണം വർദ്ധിച്ചു വരുകയാണ്. ഭർത്താവിന്റെ എല്ലാ ചലനങ്ങളെയും സംശയത്തോടെ വീക്ഷിച്ചു തുടങ്ങിയാൽ നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ അറിയാതെ വിള്ളലുകൾ സൃഷ്ടിക്കുകയാണെന്ന് അറിയുക. കുടുംബബന്ധം സ്നേഹത്തോടെയും ഒത്തൊരുമയൊടെയും കൊണ്ടുപോകാൻ ഭാര്യമാർ ശ്രദ്ധിക്കണം. ഈ 7 വാക്കുകൾ ഒന്നു കേൾക്കൂ...

1.നല്ല വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. മുനയുള്ള വാക്കുകൾ മനസ്സിന്റെ നിറം കെടുത്തും.

2.മനസ്സിലുള്ള ചെറിയ അകൽ‌ച്ചകൾ പോലും സംസാരിച്ചു തീർക്കുക.

3.എപ്പോഴും സത്യസന്ധമായി പെരുമാറുക. സാമ്പത്തിക ഇടപാടുകൾ പോലും ഭർത്താവിൽ നിന്നും മറച്ചുവയ്ക്കാതിരിക്കുക.

4.ഭർത്താവിന്റെ കുറവുകൾ പെരുപ്പിച്ച് കാണിക്കാതെ അത് സ്വീകരിക്കുക. തെറ്റുകളും കുറവുകളും എല്ലാവർക്കുമുണ്ടെന്ന് അറിഞ്ഞ് അവയെ ഇഷ്ടപ്പെടുക.

5.ഭർത്താവിന് ലൈംഗികസംതൃപ്തി കൊടുക്കാൻ ഭാര്യ ശ്രദ്ധിക്കണം. ഇന്ന് പല കുടുംബബന്ധങ്ങളും തകരുന്നത് ഇതിന്റെ പേരിൽ മാത്രമാണ്.

6.ഭർത്താവിന്റെ രുചിക്ക് അനുസരിച്ചു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം.

7.വരുമാനമനുസരിച്ച് ചെലവഴിക്കുന്ന ഭാര്യയാവുക. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അനായാസം കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.