Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനൊരു സമ്മാനം

fathr 2

എന്തു പറഞ്ഞാലും വാങ്ങി തരുന്ന അച്ഛന് തിരിച്ചൊരു സമ്മാനം? അച്ഛന്റെ കൈപിടിച്ച് നടന്ന ബാല്യകാല ചിത്രം പതിപ്പിച്ച ഒരു ടീ— ഷർട്ട്... മന്ത്രങ്ങളായ് കേട്ടുണരുന്ന അച്ഛന്റെ ഉപദേശങ്ങൾ കോർത്തിണക്കിയ ഒരു കോഫി മഗ്... അച്ഛനൊപ്പം ചിലവഴിച്ച നിമിഷങ്ങളുടെ മനോഹരചിത്രങ്ങളുമായ് ഒരു കലണ്ടർ... അങ്ങനെ എന്തെല്ലാം എന്തെല്ലാം...

കോഫി മഗ് : അച്ഛന്റെ മുന്നിലെങ്ങാനും പെട്ടുപോയാൽ 10 ഉപദേശങ്ങളെങ്കിലും കേൾക്കാതെ പോയ ചരിത്രമുണ്ടോ? അതൊക്കെ ബാല്യത്തിൽ അസുഖകരമായിരുന്നെങ്കിലും ഇന്ന് ഓർക്കുമ്പോൾ ഏറ്റവും സുഖകരം. ഒന്നും മറന്നിട്ടെല്ലെന്ന് തുറന്നു പറയാം ഒരു കോഫി മഗിലൂടെ... അച്ഛൻ എപ്പോഴും പറയുന്ന അഞ്ച് കാര്യങ്ങൾ ഒരു കോഫി മഗിൽ പ്രിന്റ് ചെയ്ത് അച്ഛന് കൊടുത്തോളൂ... ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയാൽ സ്മരണ വേണം...

ടീ—ഷർട്ട് : ഒരുപാട് ടീ— ഷർട്ട് അച്ഛൻ മേടിച്ചുതന്നിട്ടില്ലേ? തിരിച്ച് അച്ഛന് ഒരു ടീ— ഷർട്ട് കൊടുത്താലോ? നല്ല തൂവെള്ള ടീ—ഷർട്ടിൽ അച്ഛനെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു ബാല്യകാല ചിത്രം പ്രിന്റ് ചെയ്ത് കൊടുക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടോ...

കലണ്ടർ : ആനപ്പുറത്ത് കയറണമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ അച്ഛൻ ആനയായി... അച്ഛനേക്കാൾ വലുതാവണമെന്ന് പറഞ്ഞപ്പോൾ തോളിലേറ്റി... തൊടിയിൽ വീണ് നൊന്തുകരഞ്ഞപ്പോൾ നെഞ്ചിലേറ്റി... അതൊന്നും അച്ഛന്റെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല... ഞാനും അതൊക്കെ ഓർമയിൽ നിധിപോലെ സൂക്ഷിക്കുന്നു എന്നറിയിക്കാൻ ആ ചിത്രങ്ങൾ എല്ലാം കോർത്തിണക്കി ഒരു മനോഹര കലണ്ടർ സമ്മാനിച്ചാൽ അതിനേക്കാൾ മികച്ച ഒരു സമ്മാനം മറ്റെന്തുണ്ട്?

ഫൊട്ടോ ഫ്രെയിം : അച്ഛൻ സൂക്ഷിക്കുന്ന ഫൊട്ടോയല്ലേ ഇപ്പോഴും ടി വി സ്റ്റാന്റിനോട് ചെർന്നിരിക്കുന്നത്... അതുപോലെ ഒന്ന് എന്റെ കൈയ്യിലും ഉണ്ടെന്ന് അറിയിക്കാൻ മനോഹരമായ ഒരു ഫൊട്ടോ ഫ്രെയിം നൽകാം.

ടൂൾ ബോക്സ് : അച്ഛന് ഏറ്റവും ഉപയോഗപ്രദമായ ഗിഫ്റ്റായിരിക്കും ഒരു മൾട്ടി പർപ്പസ് ടൂൾ ബോക്സ്. വീടിനെക്കുറിച്ചും അച്ഛന്റെ ആവശ്യകതകളെക്കുറിച്ചും ധാരണയുണ്ടെന്ന് അറിഞ്ഞാൽ ഒരു ഹഗ്ഗിങ് ഉറപ്പ്!

കഫ്ളിങ്സ്, പൂക്കൾ, പേപ്പർ വെയ്റ്റ്, ഫോർമൽ ഷർട്സ് അങ്ങനെ സമ്മാനക്കൂട്ടങ്ങൾ ഇനിയുമുണ്ട്... ഇവയൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും യൂ ആർ മൈ ഹീറോ ഡാഡ് എന്ന് പറഞ്ഞ് ഒരു ചുംബനം എങ്കിലും അച്ഛന് നൽകണം. അച്ഛൻ അത് പ്രതീക്ഷിക്കുന്നുണ്ടാവും.

സ്നേഹപൂർവം ഈ സമ്മാനങ്ങൾ നല്കുമ്പോൾ അച്ഛന്റെ കണ്ണുകൾ നനയുന്നുണ്ടാവും... ഓരോ ഹൃദയമിടിപ്പിലും മുഴങ്ങുന്നത് ഐ ലവ് യൂ ഡാഡ് മാത്രമായിരിക്കും...

പിതൃദിനാശംസകൾ നേരാം