Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്ക് ‘പരസ്യ’ വെല്ലുവിളി; ഇത്തവണ പടക്കം ഇന്ത്യക്കാരന്റെ കൈയ്യിൽ

3601537110-Padakkam

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ പോകുന്ന ഇന്ത്യയ്ക്ക് ഒരു ‘പരസ്യ വെല്ലുവിളി. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഇതുവരെ ജയിക്കാൻ കഴിയാത്ത പാþക്കിസ്ഥാൻ ആരാധകനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ പരസ്യത്തിന് പിന്നാലെയാണ് ഇന്ത്യൻ ആരാധകനെ കേന്ദ്ര കഥാപാത്രമാക്കി പരസ്യം ഇറങ്ങിയിരിക്കുന്നത്.

ലോകകപ്പിൽ മൂന്ന് തവണ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ ജയിച്ചാൽ ഈ പടക്കം പൊട്ടിക്കാൻ നിങ്ങൾക്കും ഒരവസരം എന്ന രീതിയിലാണ് പരസ്യം. ദക്ഷിണാഫ്രിക്കൻ ജേഴ്സി അണിഞ്ഞെത്തുന്നവർ വീട്ടിൽ കളികണ്ടിരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് ഒരു പെട്ടി പടക്കം നൽകുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. എന്തായാലും പരസ്യ ഏറ്റുമുട്ടൽ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാകുകയാണ്.

ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ ഇന്ത്യൻ ആരാധകരുടെ പോർവിളികൾ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോൾ ഒരു തരത്തിലും തോൽക്കാൻ കഴിയില്ലെന്ന അവസ്ഥയിലുമായി ധോണിയും സംഘവും.

ഇന്ത്യ- പാക്ക് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങളാണ് ആദ്യമിറങ്ങിയ പരസ്യത്തിന്റെ ഉള്ളടക്കം. 1992 ലെ പോരാട്ടത്തിൽ പാക്കിസ്ഥാൻ വിജയിക്കുമ്പോൾ പൊട്ടിക്കാനായി പടക്കമെടുത്ത് മേശപ്പുറത്തു വയ്ക്കുന്ന പാക്ക് ആരാധകന്റെ പ്രതീക്ഷകൾ പക്ഷേ തെറ്റുന്നു. ഇതോടെ ആരാധകൻ പടക്കമെടുത്ത് തട്ടിൻപ്പുറത്തേയ്ക്ക് മാറ്റി.

ഇതേ ആരാധകൻ പിന്നീട് 1996ലും 1999ലും 2003ലും 2011ലും പടക്കം പൊട്ടിക്കാനായി പൊടി തട്ടിയെടുക്കുന്നുണ്ടെങ്കിലും അപ്പോഴോക്കെയും വിജയം ഇന്ത്യക്കൊപ്പം നില്ക്കുകയായിരുന്നു. ഇതിനിടെ ആരാധകൻ അച്ഛനായി. 2015ലെ ലോകകപ്പിലും പാക്കിസ്ഥാൻ ഇന്ത്യയോട് തോൽക്കുന്നതോടെ നിരാശനായിരിക്കുന്ന പാക്ക് ആരാധകന്റെയും മകന്റെയും ദൃശ്യത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

പഴയ പരസ്യത്തെ കളിയാക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഇതിനു പിന്നാലെയാണ് പുതിയ പരസ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.