Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഴുകുതിരി കത്തിച്ച് ഹെയർസ്റ്റൈലിങ്, വ്യത്യസ്തനാണീ ബാർബർ

Barber

വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച ബാർബർ ബാലനെ ഉദ്ദേശിച്ചു പാടിയ ഈ പാട്ട് ഇപ്പോൾ ഏറെ ചേരുന്നത് ഗുൽബർഗ സ്വദേശിയായ ദശരഥിനാണ്. ഹെയർ സ്റ്റൈലുകളുടെ പരീക്ഷണം കൊണ്ടു മാത്രമല്ല മുടിയെ മനോഹരമാക്കിത്തീർക്കുവാൻ ദശരഥ് ഉപയോഗിക്കുന്ന രീതികൊണ്ടു കൂടിയാണ് വേറിട്ടു നിൽക്കുന്നത്.

അത്യാഢംബര സൗകര്യങ്ങളുടെ അകമ്പടികളാലുള്ള മുടിവെട്ടലൊന്നുമല്ല ദശരഥിനെ പ്രശസ്തനാക്കിയത് മറിച്ച് വെറും മെഴുകുതിരിനാളം ഉപയോഗിച്ചുള്ള ഹെയർകട്ടിങ്ങാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയില്ലെങ്കിലും ദശരഥ് മെഴുകുതിരി ഉപയോഗിച്ചു കരുതലോടെ മുടിവെട്ടുന്നതിന്റെ വിഡിയോ കാണുമ്പോൾ വിശ്വസിക്കാതെ തരമില്ല. മുടിയൊന്നു ചെറുതായി തീനാളത്തില്‍ തട്ടുമ്പോഴേക്കും പരിഭ്രമിച്ചിരുന്നവർ ഇന്നു മിണ്ടാതെ ദശരഥിനു മുന്നിൽ ഇരുന്നുകൊടുക്കും.

രാജ്മെൻസ് പാർലറിൽ ചെന്ന് ഏതു ഹെയർസ്റ്റൈൽ വേണമെന്നു പറഞ്ഞാല്‍ മതി ആദ്യം ദശരഥ് തന്റെ പ്രധാന ആയുധമായ മെഴുകുതിരി കത്തിച്ച് ആ തീനാളം കൊണ്ടു വേണ്ട ഭാഗങ്ങളൊക്കെ പതിയെ കരിച്ച് ശേഷം മുടി വെട്ടാൻ തുടങ്ങും. ഇനി ദശരഥ് ഇത് ഇപ്പോൾ തുടങ്ങിയതാണെനന്നൊന്നും ധരിക്കരുത്. കഴിഞ്ഞ ആറുവർഷമായി ദശരഥിന്റെ ബാർബർ ഷോപിലെ സ്ഥിരം കാഴ്ചയാണിത്. വരുന്നവരിലേറെയും സ്ഥിരം കസ്റ്റമർമാരുമാണ്.

ദശരഥ് ഈ മെഴുകുതിരി ആശയത്തിലേക്ക് എ​ത്തിയത് എങ്ങനെയാണെന്നല്ലേ ഒരു ദിവസം തന്റെ സലൂണിൽ കറന്റു പോയപ്പോഴാണ് കക്ഷി ഇത്തരമൊരു വിദ്യ കണ്ടുപിടിച്ചത്. കാണുമ്പോൾ ഒരൽപം പേടി തോന്നുമെങ്കിലും ഈ ചൂടൻ ഹെയര്‍ ക‌ട്ടിങ് കൂളാണെന്നാണ് അനുഭവസ്ഥരുടെ വാദം.

Your Rating: