Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാചകന്റെ ദിവസവരുമാനം ഒന്നരലക്ഷം!

Beggar Representative Image

ദുബായിൽ യാചകരെ തുരത്താൻ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു ദിവസം 1.60 ലക്ഷം രൂപയോളം(ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ) വരുമാനം നേടുന്ന യാചകനെ കണ്ടെത്തി. ഇയാൾ 2,70000 ദിർഹം മാസത്തിൽ യാചിച്ചു നേടുന്നതായാണ് കണ്ടെത്തൽ. അറേബ്യൻ ബിസിനസ് ആണ് വാർത്ത പുറത്തു വിട്ടത്. ദുബായ് മുൻസിപ്പാലിറ്റി മാർക്കറ്റ് സെക്ഷൻ തലവൻ ഫൈസൽ അൽ ബദിയാവി പറയുന്നത് ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ 59 ഭിക്ഷാടകരെ പിടിച്ചതായാണ്. ദുബായിൽ ഭിക്ഷാടനം നിരോധിച്ചതാണ്.

ഭിക്ഷയെടുക്കുന്നവരിൽ പലർക്കും പാസ്‌പോർട്ട് ഉണ്ട്. ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ വഴി നിയമപരമായിത്തന്നെ ദുബായിലെത്തിയവരാണ് ഭൂരിപക്ഷവും. അറബ് രാജ്യങ്ങളിൽനിന്ന് സമ്പന്ന ഭിക്ഷാടകരെ പിടിക്കുന്നത് അപൂർവമൊന്നുമല്ല. കഴിഞ്ഞ വർഷം ഇന്ത്യൻ പണം ഏകദേശം 10 കോടിയുമായി ഒരു ഭിക്ഷാടകൻ കുവൈത്തിൽ അറസ്റ്റിലായിരുന്നു. 2010ൽ ദുബായ് പൊലീസ് പിടിച്ച ഭിക്ഷക്കാരൻ ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.