Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോണസായി ഒന്നരകോടി നൽകിയൊരു ബോസ് !

Nevzat Aydin

ലോകത്തെ ഏറ്റവും മികച്ച ബോസ് എന്നൊരു ചോദ്യമുണ്ടെങ്കിൽ ഇനി തല പുകയ്ക്കേണ്ട കാര്യമില്ല. അതിനൊരു ഉത്തരമേയുള്ളു. സാക്ഷാൽ നെവ്സാദ് എെദീൻ. ബോണസായി ആയിരമോ രണ്ടായിരമോ ഒന്നുമല്ല ഒന്നരക്കോടി രൂപ വീതമാണ് തൊഴിലാളികൾക്ക് നെവ്സാദ് ബോണസായി നൽകിയത്. പിന്നേ ഇങ്ങനെ കൊടുക്കാൻ അങ്ങേർക്കു വട്ടല്ലേ എന്നു ചിന്തിക്കാൻ വരട്ടെ. തുർക്കിയിലെ പ്രശസ്തമായ ഫുഡ് ഡെലിവറി കമ്പനി യെമെക്സെപെതിയുടെ സിഇഒ ആയ നെവ്സാദ് എെദീൻ തൊഴിലാളികളെ മറ്റെന്തിനേക്കാളും സ്നേഹിച്ചതിനുള്ള ഉദാഹരണമാണ് ഇൗ സംഭവം. അടുത്തിടെ കമ്പനിയുടെ ലാഭം കുത്തനെ വർധിച്ചതിനു പ്രതിഫലമായാണ് 114 തൊഴിലാളികൾക്കായി ഒരുലക്ഷത്തി അമ്പതിനായിരം പൗണ്ട് അഥവാ ഇന്ത്യൻ രൂപ ഒന്നരകോടി വീതം ഓരോരുത്തർക്കും നൽകിയത്.

അടുത്തിടെയാണ് നെവ്സാദിന്റെ കമ്പനി ഫുഡ് ഡെലിവറിയിൽ അതികായരായ ജർമനിയിലെ ഡെലിവറി ഹീറോയെ പിന്തള്ളി മുന്നേറിയത്. കമ്പനി നേട്ടത്തിലായാൽ തൊഴിലാളികൾക്ക് ബോണസ് നൽകും എന്നൊരു കരാർ ഇല്ലാതിരുന്നിട്ടുകൂടി ബോണസ് നൽകാൻ തയ്യാറായ നെവ്സാദിന്റെ നിലപാടിനെ പ്രകീർത്തിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ‘‘കമ്പനിയ്ക്ക് ഒരു വിജയമുണ്ടായെങ്കിൽ അതു ഞങ്ങളെല്ലാം ഒന്നിച്ചു നിന്നു നേടിയതാണ്. ബോണസ് പ്രഖ്യാപിച്ച നിമിഷം പലരും സന്തോഷത്താൽ ഉച്ചത്തിൽ നിലവിളിച്ചു, ചിലരൊക്കെ കരഞ്ഞു, ചിലർ നന്ദിയറിയിച്ച് കത്തുകളെഴുതി’’-നെവ്സാദ് പറഞ്ഞു.

ഒരു സംശയവുമില്ല, യെമെക്സെപെതിയിൽ ജോലിക്കായി ബയോഡേറ്റകളുമായി ക്യൂ നിൽക്കുകയാവും ഇപ്പോൾ യുവാക്കൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.