Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്‍കുട്ടികള്‍ ട്യൂഷന്‍ ഫീസിന് പണമുണ്ടാക്കുന്നത് വെബ്ക്യാം സെക്‌സിലൂടെ!

student-web

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്റെ വിവിധ മേഖലകളില്‍ മാന്ദ്യസൂചനകള്‍ ശക്തമാണ്. കുത്തനെ ഉയരുന്ന കോളേജ് ഫീസ് വിദ്യാർഥികള്‍ക്ക് കീറാമുട്ടിയാകുകയാണ്. കോളേജ് ഫീസിന് കാശ് തികയാത്ത പെണ്‍കുട്ടികള്‍ പണമുണ്ടാക്കാനായി കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗം അല്‍പ്പം കടന്ന കൈയ്യായി പോയി, വെബ്ക്യാം സെക്‌സ് സര്‍വീസ്. 

തീര്‍ത്തും അരാജകത്വം നിറഞ്ഞ അവസ്ഥയിലേക്കാണ് ബ്രിട്ടീഷ് യുവത്വത്തിന്റെ പോക്കെന്ന് പരിതപിക്കുകയാണ് മനശാസ്ത്രജ്ഞ വിദഗ്ധര്‍. പഠനത്തിനും പോക്കറ്റ് മണിക്കുമുള്ള പണം കണ്ടെത്തുന്നതിനായി വിദ്യാർഥിനികള്‍ ലൈംഗിക വ്യാപാരത്തിലേര്‍പ്പെടുന്ന പ്രവണത ബ്രിട്ടനില്‍ വര്‍ഷങ്ങളായി നിലവിലുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിനിറങ്ങി പുറപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടാകുന്നത്. വെബ് ക്യാമിനു മുന്നില്‍ മറ്റുള്ളവര്‍ക്കായി നഗ്നത കാണിച്ച് പണമുണ്ടാക്കുകയാണ് കോളേജ് വിദ്യാർഥിനികള്‍. 

പല സെക്‌സോളജിസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത് വെബ് ക്യാമിലൂടെ ലൈംഗികത കാണിക്കുന്ന പെണ്‍കുട്ടികളില്‍ പലര്‍ക്കും അതിന് താല്‍പ്പര്യമില്ലെന്നും ഡിഗ്രി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഫണ്ട് കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്നുമാണ്. വിദ്യാഭ്യാസ വായ്പയും മറ്റും പല കുട്ടികള്‍ക്കും തിരിച്ചടയ്ക്കാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ സാധാരണ പാര്‍ട്ട് ടൈം ജോലികളിലേര്‍പ്പെട്ട് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ മിക്കവര്‍ക്കും താല്‍പ്പര്യമില്ല. അഞ്ചില്‍ ഒരു വിദ്യാർഥി ലൈംഗിക വ്യാപരത്തിലേര്‍പ്പെട്ട് കാശുണ്ടാക്കുന്നുണ്ടത്രേ. 

Your Rating: