Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായ്ക്കൾക്കും കഫെ

Dog

നായ്ക്കളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ആദ്യ കഫെ അമേരിക്കയിൽ തുറന്നു കഴിഞ്ഞു. നായ്ക്കളുടെ ദത്തെടുക്കൽ പ്രോൽസാഹിപ്പിക്കാനാണ് കഫെ എന്ന നവീനമായ ആശയത്തിനു പിന്നിൽ. സാറ വോൽഫ്ഗാങ് ആണ് ലൊസാഞ്ചലസിൽ ദ് ഡോഗ് കഫെയും തുറന്ന് മൃഗസ്നേഹികളായ കസ്റ്റമർമാരെയും കാത്തിരിക്കുന്നത്. ഈ കഫെയിൽ എത്തുന്ന ആർക്കും 10 ഡോളറിന്റെ കോഫിയോ ചായയോ ഓർഡർ ചെയ്ത് ഒരു മണിക്കൂർ കഫെയിൽ ചെലവഴിക്കാം.

സാറയും സ്റ്റാഫും രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചിരിക്കുന്ന വളർത്തു നായ്ക്കളുമായി ഇടപഴകാനാണ് ഒരു മണിക്കൂർ അവസരം നൽകുന്നത്. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ടാൽ അവയെ ദത്തെടുക്കാം. ഇനി ദത്തെടുക്കാൻ താൽപര്യമില്ലെങ്കിലും അവയുമായി സമയം ചെലവഴിക്കാം. കഫെ ഒരേ സമയം നായ്ക്കൾക്കും കസ്റ്റമർക്കും സുഖവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം നൽകുന്നുവെന്നതാണ് ഉടമയുടെ അവകാശവാദം. ‘നായ്ക്കളെ തിക്കി നിറച്ച അവസ്ഥയിൽ സമാധാന ശീലരായ നായ്ക്കൾപോലും അക്രമ സ്വഭാവം കാണിക്കും. ഇവിടെ അങ്ങനെയൊന്ന് സംഭവിക്കില്ല’– സാറ പറയുന്നു.

related stories
Your Rating: