Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറയില്ലാതെ ലൈംഗിക വൈകൃതങ്ങള്‍ ; യുകെയില്‍ ചൈല്‍ഡ് സെക്‌സ് ഡോള്‍ വില്‍പ്പന നിയമാനുസൃതം

Child Sex Dolls Representative Image

യുകെയില്‍ ചൈല്‍ഡ് സെക്‌സ് ഡോള്‍ വില്‍പ്പന നിയമാനുസൃതം തുടരുന്നു. 3 മുതല്‍ 9 വയസുവരെ പ്രായം തോന്നുന്ന പെണ്‍കുട്ടികളുടെ രൂപത്തിലാണ് സെക്സ് ഡോള്‍സ് എന്ന് വിളിക്കപ്പെടുന്ന മനുഷ്യരൂപമുള്ള പാവകള്‍ ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് പാവകള്‍ വിറ്റഴിക്കപ്പെടുന്നത്‌ . കഴിഞ്ഞ കുറെ നാളുകളായി ഓണ്‍ലൈനില്‍ ഇത്തരത്തില്‍ ചെറിയ കുട്ടികളുടെ രൂപത്തിലുള്ള പാവകള്‍ ലഭ്യമാണ് .

യു.കെയിലാണ് ഏറ്റവുമധികം ചൈല്‍ഡ് സെക്‌സ് ഡോള്‍ ഉപഭോക്താക്കൾ ഉളളതെന്ന് സെക്‌സ് ഡോളുകള്‍ വില്‍ക്കുന്ന സൈറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എങ്കിലും, ഈ ആവശ്യത്തിനായി ചെറിയകുട്ടികളുടെ രൂപത്തിലുള്ള പാവകളും ഉപയോഗിക്കപ്പെടുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു. നിയമാനുസൃതമാണ് രതിവൈകൃതത്തിന്റെ ഗണത്തില്‍ പെടുത്താവുന്ന ഇക്കാര്യം നടക്കുന്നത് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം. 

Child Sex Dolls Representative Image

മൂന്ന് വയസുമുതല്‍ ഒന്‍പത് വയസുവരെ പ്രായത്തിലുളള കുട്ടികളുടെ ശരീരഘടനയിലും ഉയരത്തിലുമുളള സെക്‌സ് ഡോളുകളാണ് വിപണിയില്‍ വില്‍ക്കപ്പെടുന്നത്. യുകെയില്‍ നിന്നും ഇത്തരം പാവകള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ഇത്തരം പാവകളുടെ നൂറില്‍ പരം മോഡലുകള്‍ ആണ് വില്‍പ്പനയ്ക്കായി സജ്ജീകരിച്ചിട്ടുള്ളത്. മുപ്പതിനായിരം രൂപ മുതല്‍  65000 രൂപ വരെയുള്ള പാവകള്‍ ലഭ്യമാണ്. മാത്രമല്ല, താല്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി ചൈല്‍ഡ് സെക്സ് ഡോളുകളുടെ വിവിധയിനം ഫോട്ടോകളും വിഡിയോകളും എല്ലാം തന്നെ വിൽപനയ്ക്കായുള്ള സൈറ്റുകളില്‍ ലഭ്യമാണ്.

എന്നാല്‍, പെഡോഫീലിയ ബാധിച്ച ആളുകളില്‍ നിന്നും അകറ്റി, കുട്ടികള്‍ക്കുനേരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചൈല്‍ഡ് സെക്‌സ് ഡോളുകള്‍ യുകെ വിപണിയിലെത്തിച്ചത്. എന്നാല്‍ ഫലം വിപരീതമായി എന്ന് പറയാതെ വയ്യ. വിപണിയില്‍ ലഭ്യമായ സെക്‌സ് ഡോളുകള്‍ കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് യുകെ ജനത തന്നെ പറയുന്നു.

Your Rating: