Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ വിപണിയിൽ കുതിച്ച് ചാണക വിൽപന

Cow Dung

കടയിൽ നേരിട്ടു പോയി സാധനങ്ങൾ വാങ്ങുന്നിനേക്കാൾ പലർക്കും പ്രിയം ഓൺലൈൻ വിപണിയാണ്. വീട്ടിലിരുന്നു തന്നെ ഇഷ്ടപ്പെട്ട സാധനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം അതു വീട്ടിലെത്തുകയും ചെയ്യും. സൗന്ദര്യ വർധക വസ്തുക്കൾ, വസ്ത്രങ്ങൾ ടെക്നിക്കൽ ഗാഡ്ജറ്റുകൾ തുടങ്ങി ഓൺലൈൻ വിപണിയിൽ വിലസുന്ന യഥേഷ്ടം ഉൽപന്നങ്ങളുണ്ട്. എന്നാൽ ഇവിടെയും തീർന്നില്ല മറ്റൊന്നിനു കൂടി ഓൺലൈനില്‍ ആവശ്യക്കാർ ഏറെയാണ്. എന്തിനാണെന്നോ? ചാണകത്തിന്. ചുമ്മാ പറയുന്നതാണെന്നു കരുതല്ലേ. സംഗതി സത്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നത് ഓൺലൈൻ വിപണികളുടെ വക്താക്കൾ തന്നെയാണ്.

ചാണകം വൈക്കോലുമായി ചേർത്ത് വെയിലത്ത് ഉണക്കിവച്ചാണ് വിൽപനയ്ക്കു യോഗ്യമാക്കുന്നത്. കേക്കു വിറ്റഴിയുന്നതിനു സമാനമായാണത്രേ ചാണകവും വിറ്റഴിയുന്നത്. നഗരവാസികളാണ് ഉപയോക്താക്കളിൽ ഏറെയും. ചാണകം എളുപ്പത്തിൽ ലഭ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവരാണ് ആവശ്യക്കാര‌‌െന്ന് ആമസോൺ ഇന്ത്യയുടെ വക്താവു മാധവി കോച്ചാർ പറയുന്നു. ഇന്ത്യയിൽ പലരും പശുവിനെ ആരാധിക്കുന്നവരാണ്. വീടുകളിലെ വിശേഷ സന്ദര്‍ഭങ്ങളിൽ അഗ്നി പിടിപ്പിക്കുന്നതിനാണ് മിക്കവരും ചാണകം ഉപയോഗിക്കുന്നത്. ദീപാവലി സീസണിൽ ഇന്ത്യയില്‍ പലയിടങ്ങളിലേക്കും വൻതോതിൽ വിൻപനയുണ്ടായിരുന്നുവെന്നും വക്താക്കൾ സാക്ഷ്യപ്പെ‌ടുത്തുന്നു. 200 ഗ്രാം ഭാരത്തിൽ രണ്ടു മുതൽ എട്ടു പീസു വരെയുള്ള രീതിയിലാണ് പാക്കു ചെയ്യുന്നത്. 100 രൂപ മുതൽ 400 രൂപ വരെയാണ് വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.