Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങുമ്പോൾ പല്ലു നന്നാക്കുന്ന ടൂത്ത്‌പേസ്റ്റ്!

Tooth Paste Representative Image

പല്ലു ദ്രവിക്കലും പുളിപ്പും തടയുന്ന പുതിയ ടൂത്ത്‌പേസ്റ്റ് ചേരുവ കണ്ടുപിടിച്ചു. പല്ലിന്റെ ഇനാമലിനു നഷ്ടപ്പെടുന്ന ധാതുക്കളെ തിരിച്ചെത്തിക്കാൻ സഹായിച്ചാണ് പുതിയ ചേരുവ പല്ലു ദ്രവിക്കുന്നത് തടയുന്നത്. പല്ലു തേയ്മാനവും പുളിപ്പും കാരണം ബുദ്ധിമുട്ടുന്ന ലക്ഷക്കണിക്കിന് ആളുകൾക്ക് ആശ്വാസമാകുമിത്. ബയോമിൻഫ് എന്ന ഈ ചേരുവ അടങ്ങിയ ടൂത്ത്‌പേസ്റ്റ് കാൽസ്യം, ഫോസ്‌ഫേറ്റ്, ഫ്‌ളൂറൈഡ് അയോണുകൾ എന്നിവ സാവധാനം പുറത്തുവിടുന്നു. എട്ടു മുതൽ 12മണിക്കൂർ വരെ നീളുന്ന ഈ പ്രക്രിയ ഫ്ലൂറോപറ്റൈറ്റ് എന്ന ധാതുവിനെ നിർമിക്കുന്നു. ഈ ധാതുവാണ് പല്ലിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത്. സാവധാനം ഫ്‌ളൂറൈഡുകളെ പുറത്തുവിടുന്ന പ്രക്രിയയാണ് പല്ലു ദ്രവിക്കുന്നതിന് പ്രധാനമായും തടയുന്നത്.

അസിഡിക് ഫ്രൂട്ട് ഡ്രിങ്കുകളും സോഡകളും കഴിക്കുമ്പോളുള്ള ആക്രമണത്തിൽനിന്ന് ബയോമിൻഫ് പല്ലിനെ പ്രതിരോധിക്കുമെന്ന് ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിലെ പ്രഫസർ റോബർട് ഹിൽ പറയുന്നു. ഇദ്ദേഹം നയിച്ച സംഘമാണ് ബയോമിൻ വികസിപ്പിച്ചെടുത്തത്. പുതിയ ടെക്‌നോളജി ടൂത്ത്‌പേസ്റ്റുകളിൽ കൂടാതെ പല്ല് പോളിഷ് ചെയ്യുന്ന വസ്തുക്കളിലും ഫില്ലറുകളിലുമെല്ലാം ഉപയോഗിക്കാം. ബയോമിൻ ടെക്‌നോളജീസിന്റെ സഹസ്ഥാപകനാണ് റോബർട് ഹിൽ. പുതിയ ടെക്‌നോളജിയെ വ്യാവസായിക അടിസ്ഥാനത്തിൽ വികസിപ്പിക്കാൻ തന്നെയാണു ശ്രമം. ടൂത്ത്‌പേസ്റ്റിന്റെയും ഡെന്റൽ മെറ്റീരിയലുകളുടെയും നിർമാതാക്കളുമായി ലൈസൻസ് ചർച്ചകൾ നടക്കുന്നുണ്ട്. പുതിയ ഫോർമുല ലോകം മുഴുവൻ വ്യാപിപ്പിക്കുകയാണു ലക്ഷ്യം.