Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി തടഞ്ഞാൽ വണ്ടി പൊക്കിയെടുത്തും മാറ്റും

car-liting-man

വഴി തടഞ്ഞ് ഒരു വണ്ടി കിടന്നാൽ അവിടെ അടിപിടിയോ മിനിമം ഒരു വാക്കേറ്റമോ എങ്കിലും നടക്കുന്ന കാലത്ത് ഒന്നും മിണ്ടാതെ ആ വണ്ടിയെടുത്ത് പൊക്കി മാറ്റിവക്കാൻ നിന്നാലോ? സംശയിക്കേണ്ട, വഴി തടഞ്ഞു വണ്ടി കിടന്നാൽ അതു പൊക്കിയെടുത്തും മാറ്റുമെന്നു തെളിയിച്ചിരിക്കുകയാണ് ബ്രസീലിലെ ഒരു സൈക്കിൾ യാത്രികൻ. സൈക്കിൾ കടന്നുപോകാനുള്ള വഴി തടഞ്ഞ് കിടക്കുന്ന കാർ കക്ഷി വെറുംകൈ കൊണ്ട് ഒറ്റയടിക്ക് പൊക്കി നീക്കിവയ്ക്കുന്നതിന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. ലോകത്തിൽ വച്ച് ഏറ്റവും ശക്തനായ മനുഷ്യൻ എന്ന ക്യാപ്ഷനോടെ ജോയ് ലോറെറ്റോ എന്ന വ്യക്തിയാണ് ഇതിന്റെ വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താൻ സൈക്കിളിൽ കടന്നുപോകുന്ന വഴി ഒരു കാർ കിടക്കുന്ന കണ്ടപ്പോൾത്തന്നെ ഉടമയെ അന്വേഷിക്കാനൊന്നും നിൽക്കാതെ കക്ഷി തന്നെയങ്ങ് പ്രശ്നം തീർക്കുകയായിരുന്നു. 711 കിലോ വരെ ഭാരമുള്ള ഇറ്റലി നിർമിത വാഹനമായ ഫിയറ്റ് യൂണോയാണ് ഇയാൾ അനായാസേന പൊക്കി വച്ചത്. വണ്ടി മാറ്റിയയുടൻ സൈക്കിൾവാലാ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സൈക്കിൾ ചവിട്ടി പോകുന്നതും വിഡിയോയിൽ കാണാം. അതേസമയം വിഡിയോ ചിത്രീകരിച്ചിരിക്കുന്ന സ്ഥലമോ വിഡിയോയിൽ കാണുന്ന വ്യക്തിയെ സംബന്ധിച്ചോ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.