Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലിന്റെ സുൽത്താൻ മനീഷ് മൽഹോത്ര

Manish Malhotra മനീഷ് മൽഹോത്ര ഐശ്വര്യ റായ്ക്കൊപ്പം

മനീഷ് മൽഹോത്രയില്ലാതെ ബോളിവുഡിനെന്താഘോഷം. 25 വർഷം ഹിന്ദിസിനിമാ ലോകത്തെ ഡിസൈനർ സിംഹാസനം അടക്കി വാണ സ്റ്റൈലിന്റെ സുൽത്താൻ. റെഡ് കാർപ്പറ്റില്‍ മാത്രമല്ല സിനിമകളിലും വിവാഹസൽക്കാരങ്ങളിലും മനീഷ് തന്റെ വസ്ത്രവിസ്മയം കൊണ്ട് സുന്ദരികളെ അതിസുന്ദരികളാക്കി. സ്വപ്നങ്ങൾക്കും അപ്പുറമാണ് മനീഷിന്റെ ഡിസൈനുകള്‍. മനീഷിന്റെ സ്റ്റൈൽ വഴികളിലൂടെ....

രംഗീല

Rangeela

1993ൽ പുറത്തിറങ്ങിയ ഗുംറയിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റമെങ്കിലും ഊർമിള മണ്ഡൂത്കർ നായികയായ രംഗീലയാണ് മനീഷിന്റെ കരിയറിൽ വഴിത്തിരിവായത്. പടത്തിൽ ഊർമിള ധരിക്കുന്ന ടോപ്പും ഹോട് പാൻറ്സുമെല്ലാം അന്നേ ഹിറ്റായി. ചിത്രത്തിലെ തന്നെ ഊർമിള ധരിച്ച ചുവന്ന വസ്ത്രം എക്കാലത്തെയും ഹിറ്റായിരുന്നു.

കഭി ഖുഷി കഭി ഗം

Kabhi Khushi Kabhie Gham.

കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ രാജകുമാരിയെപ്പോലെ തൊന്നിച്ച കരീനയെ ഓർമയില്ലേ... ബോലെ ചൂടിയാ എന്ന ഗാനത്തിനു ചുവടുവച്ച കരീനയുടെ സൽവാറിന് കണ്ണു വയ്ക്കാത്തവർ കുറവാണ്. അതിനു പിന്നാലെ വന്ന ഒട്ടേറെ സിനിമകളിൽ ഈ വസ്ത്രം ശ്രദ്ധിക്കപ്പെട്ടു.

കഭി ഖുഷി കഭി ഗം

Kabhi Khushi Kabhie Gham

കഭി ഖുഷി കഭി ഗമ്മിൽ തന്നെ ഷാരൂഖും കാജോളും സ്വയം മറന്നു പ്രണയിക്കുന്ന സൂരജ് ഹുവാ മദം എന്ന ഗാനം മൂളാത്തവർ കുറവായിരിക്കും. ഗാനത്തിൽ കാജോൾ ധരിക്കുന്ന നെറ്റ് സാരികളും ഷിഫോൺ സാരികളും സാരികളൊക്കെയും അന്നു ബോളിവുഡില്‍ ട്രെൻഡായി മാറി.

ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ

Kajol

എവർഗ്രീൻ ലവ് സ്റ്റോറി ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേയും മനീഷ് മൽഹോത്രയുടെ കയ്യൊപ്പോടെ പിറന്നതാണ്. ചിത്രത്തിൽ വിവാഹത്തിനു തലേന്നാൾ കാജോൾ ധരിക്കുന്ന പച്ച ലഹങ്ക മനീഷിന്റെ കരിയറിലെ മറ്റൊരു മാസ്റ്റർ പീസാണ്.

രാജാ ഹിന്ദുസ്ഥാനി

Raja Hindustani

രാജാ ഹിന്ദുസ്ഥാനി പ്രണയിക്കുന്ന മനസുകൾ എന്നും ഓര്‍ക്കുന്ന ചിത്രമാണ്. കരിഷ്മയും ആമിർ ഖാനും തകർത്തഭിനയിച്ച ചിത്രത്തിലെ കരിഷ്മയുടെ ഹോട് ആൻഡ് സെക്സിയായ റെഡ് ഡ്രസ് മനീഷിന്റെ അക്കാലത്തെ ഐക്കണിക് ഫിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ‍

കുച് കുച് ഹോതാ ഹേ

Kuch Kuch Hota Hai

ആഡംബര വസ്ത്രങ്ങൾ മാത്രമല്ല കാഷ്വൽ വസ്ത്രങ്ങളും മനീഷിനു വഴങ്ങുമെന്നു തെളിയിച്ച ചിത്രമാണ് കുച് കുച് ഹോതാ ഹേ. ചിത്രത്തിൽ തോളിനു മുകളിൽ മുടി വെട്ടി ഹെയർ ബാൻഡു വച്ചു വരുന്ന കുട്ടിത്തം നിറഞ്ഞ കാജൾ കൂടുതൽ സുന്ദരിയായി മനീഷിന്റെ ഡിസൈനിങിൽ.

ദിൽ തോ പാഗൽ ഹേ

Dil To Pagal Hai

മാധുരി േബാളിവുഡിനെ വിസ്മയിപ്പിച്ച ചുരുക്കം ചില നായികമാരിൽ ഒരാളാണ്. ദിൽ തോ പാഗൽ ഹേയിലെ പൂജയെ അങ്ങനെ പെട്ടെന്നാർക്കും മറക്കാനാവില്ല. സോഫ്റ്റ് ആന്‍ഡ് ക്യൂട്ട് പൂജയെ ഒരുക്കിയ മനീഷ് അവതരിപ്പിച്ച സൽവാറുകൾ കോളേജ് കുമാരിമാരുടെ ഇഷ്ട വസ്ത്രമായിരുന്നു.

കൽ ഹോ ന ഹോ

Kal Ho Na ho

ലെഹങ്കകളില്ലാതെ ബോളിവുഡിലൊരു വിവാഹം നടക്കില്ല. കല്യാണ പെണ്ണോ പെണ്ണിന്റെ തോഴിയോ ലഹങ്ക ധരിക്കാത്ത വിവാഹം ഇല്ലേയില്ല. കൽ ഹോ ന ഹോയില്‍ പ്രീതി സിന്റ ധരിച്ച നീലയും ചന്ദനനിറവും കലർന്ന ലഹങ്കയ്ക്ക് ആരാധകരേറെയായിരുന്നു. മനീഷിന്റെ ഹിറ്റ് സൃഷ്ടികളിലൊന്നു തന്നെയാണത്.

ഹംതി ശര്‍മ കി ദുൽഹനിയ

Alia Bhatt

അടുത്തിടെ ആലിയ തിളങ്ങിയതും മനീഷിന്റെ ഔട്ഫിറ്റിലാണ്. ഹംതി ശര്‍മ കി ദുൽഹനിയ എന്ന ചിത്രത്തിലെ നിയോൺ ലഹങ്കയ്ക്ക് വിപണിയിൽ വൻ ഡിമാൻഡായിരുന്നുവെന്നാണ് കേട്ടത്.

ചെന്നൈ എക്സ്പ്രസ്

Chennai Express

കിങ്ഖാന്‍ ചിത്രം ചെന്നൈ എക്സ്പ്രസിലും മനീഷ് മൽഹോത്രയുടെ കരവിരുത് കാണാമായിരുന്നു. ദീപികയുടെ മീനാമ്മ എന്ന തമിഴ് സുന്ദരി മനീഷിന്റെ വസ്ത്രവിസ്മയത്തിൽ ഭദ്രമായിരുന്നു. ദാവണിയിലും പട്ടുസാരികളിലും ദീപിക ശരിക്കും തിളങ്ങി

ഇതിനു പുറമെ ഓം ശാന്തി ഓം, കഭി അൽവിദാ നാ കെഹനാ, മൊഹബത്തേൻ, യേ ജവാനി ഹേ ദിവാനി, ജബ് തക് ഹേ ജാൻ, റാവൺ, ബോഡിഗാർഡ്, ടൂ സ്റ്റേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും മനീഷ് മൽഹോത്ര വീണ്ടും വീണ്ടും തെളിയിക്കുകയാണ് ബോളിവുഡ് ഡിസൈനിങ് രംഗത്തെ സുല്‍ത്താൻ തന്നെയാണ് താനെന്ന്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.