Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസൈനർ ഓണ പ്പുടവ

onam-fashion

പൂരവും കുടമാറ്റവും മലയാളിയുടെ ഗൃഹാതുരതയാണ്. മറ്റുനാട്ടുകാർക്കും ആനയുണ്ടെങ്കിലും നെറ്റിപ്പട്ടവും കുടയും ചൂടിയ ആന നമ്മുടെ സ്വന്തം. പൂർണിമ ഇന്ദ്രജിത്തിന്റെ ഓണം ഡിസൈനർ കലക്ഷൻ ‘ആനച്ചന്തം’ പൂർണമായും ബാലരാമപുരം കൈത്തറിയിലാണ്. ഹാൻഡ് എംബ്രോയ്‌ഡറിയിലും മെഷീൻ എംബ്രോയ്ഡറിയിലും ലഭ്യമാണ്. അമ്മ സാരിയുടുക്കുമ്പോൾ ഞാനും സാരി തന്നെ ഉടുക്കണോ എന്നു മടിക്കുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ട് കൈത്തറിയിൽ തന്നെയുള്ള ഇന്തോ– വേസ്റ്റേൺ ഡിസൈനർ കലക്‌ഷനും ഒരുക്കിയിട്ടുണ്ട്. കട്ടുകളും പാറ്റേണുകളുമാണ് വസ്ത്രങ്ങളുടെ പ്രത്യേതക. കേപ് സ്‌ലീവ് പാറ്റേൺ പുതുമയാണ്.

‘‘ഫ്ലോറൽ മോട്ടിഫുകൾ എപ്പോൾ വേണമെങ്കിലും ചെയ്യാം. ആനയെ തിരഞ്ഞെടുത്തത് സോഷ്യൽ റെലവൻസു കൂടി ഉദ്ദേശിച്ചാണ്. കേരള കസവുസാരിയെന്നാൽ ഓഫ്‌ വൈറ്റ്– ഗോൾഡൻ കോംബിനേഷനാണ്. കസവു സാരിയിൽ പരീക്ഷണങ്ങൾ പലതും നടത്തുന്നതു കൊള്ളാമെങ്കിലും തനിമ നഷ്ടമാക്കരുത്. കാഞ്ഞിരമറ്റം ഹൻഡ്‌ലൂം കോർപറേറ്റീവ് സൊസൈറ്റിയിലാണ് ആനച്ചന്തം കലക്ഷന്റെ ചിത്രങ്ങൾ പകർത്തിയത്. ’’, പൂർണിമ ഇന്ദ്രജിത്ത് പറയുന്നു.

(പ്രാണ, പനമ്പിള്ളി നഗർ)

ഓണത്തുമ്പി
ഓണ വസ്ത്രങ്ങളിൽ മോട്ടിഫുകളാണ് പുതുമ പകരുന്നതും കരവിരുതിന്റെ മാറ്റുകൂട്ടുന്നതും. ഓണത്തുമ്പി തൊടിയിൽ മാത്രമല്ല ബ്ലൗസിലുമുണ്ട്. ഓണപ്പൂക്കളവും വസ്ത്രങ്ങളിൽ നിറയുന്നു.
ആന്റിക് ഗോൾഡ് ടിഷ്യൂസാരിക്ക് അഴകേറ്റുന്നത് ഓഫ് വൈറ്റ് ബ്ലൗസ്. ഡിസൈനർ പുതുമ നിറയുന്നത് ബ്ലൗസിന്റെ സ്‌ലീവിൽ. താമരപ്പൂവിനടുത്തേക്ക് പറന്നെത്തുന്ന ഓണത്തുമ്പിയാണ് സ്‌ലീവിന്റെ ആകർഷണം. ട്യൂബ് വർക്കും സർദോസിയും ത്രെഡ് വർക്കും താമരയ്ക്കും ഓണത്തുമ്പിക്കും മിഴിവേകുന്നു.

ഓണം ലുക്കിന് പൂർണത വരാൻ ഡിസൈനർ നെക്ക് ‌പീസ്. എംബ്രൽസും ഇനാമലിങും ചേർന്ന 916 മാല ചേരുമ്പോൾ സ്റ്റൈലിങ് പൂർണം.
പൂക്കളും പൂക്കളവും മോട്ടിഫുകളായി ഒരുങ്ങുന്നതു സാരിയിൽ മാത്രമല്ല. സ്കർട്ട്– ക്രോപ് ടോപ്, ഗൗൺ, ലെഹംഗ എന്നിവയിലും ഓണപ്പുതുമ നിറയ്ക്കാം.

(കോസ്റ്റ്യൂം ഡിസൈൻ:
മരിയ ടിയ മരിയ
ആഭരണ ഡിസൈൻ:
MOD സിഗ്നേച്ചർ ജ്വല്ലറി,
പനമ്പിള്ളി നഗർ)