Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്തിനെ ഒരുക്കാൻ ബോളിവുഡ് താരങ്ങളുടെ പ്രിയ ഡിസൈനർ

Rocky S രജനീകാന്തിനൊപ്പം റോക്കി

റോബോട്ട് ടു പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് രജനീകാന്ത് പ്രേമികൾ. ചിത്രത്തിൽ രജനിയുടെ ലുക്കിനെക്കുറിച്ച് ഇപ്പോഴേ നാടെങ്ങും സംസാരമാണ്. ബോളിവു‍ഡ് താരങ്ങളുടെ പ്രിയ ഡിസൈനർ റോക്കിയാണ് ചിത്രത്തിൽ രജനിയെ ഒരുക്കുന്നത്. രജനിയ്ക്കു വേണ്ടി ഡിസൈൻ ചെയ്യുന്ന കാര്യം ട്വിറ്ററിലൂടെയാണ് റോക്കി അറിയിച്ചത്. കിടിലൻ താടിയിലും ഹെയർ സ്റ്റൈലിലുമുള്ള രജനിയുടെ റോബോട്ട് ലുക്കിലുള്ള ഫൊട്ടോയും റോക്കി പങ്കുവച്ചിരുന്നു.

സൽമാൻ ഖാൻ, ജോൺ എബ്രഹാം, ബിപാഷ ബസു, കത്രീന കൈഫ്, ശിൽപ ഷെട്ടി, ഋതിക് റോഷൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കു വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്തയാളാണ് റോക്കി. കാത്തിരിക്കാം റോക്കിയുടെ മാന്ത്രികതയിൽ രജനിയുടെ റോബോട്ട് ചലിക്കുന്നതെങ്ങനെയെന്ന്..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.