Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയെ രജനിയോടുപമിച്ച് ആരാധകര്‍

Dhoni സോഷ്യൽ മീഡിയയിൽ വൈറലായ ധോണി മുടി വെട്ടിക്കുന്ന ചിത്രം

മഹേന്ദ്രസിങ് ധോണിയെ 'ക്യാപ്റ്റൻ കൂൾ' എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ? കളിക്കളത്തിലെ മാത്രമല്ല ഫീൽഡിനു പുറത്തെയും സിമ്പിൾ ലൈഫ് തന്നെയാണ് ധോണിയ്ക്കു ക്യാപ്റ്റൻ കൂൾ എന്ന പേരു നൽകുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രവും ധോണിയുടെ ലാളിത്യത്തെ എടുത്തു കാണിക്കുന്നതാണ്. മറ്റൊന്നുമല്ല ഒരു സാധാരണ മുടിവെട്ടുകാരനെക്കൊണ്ടു തന്റെ വീട്ടിൽ വച്ചു ഹെയർ സ്റ്റൈൽ ചെയ്യിക്കുന്ന ചിത്രമാണത്.

ഹെയർ സ്റ്റൈലിങിൽ പുത്തന്‍ പരീക്ഷണങ്ങൾ നടത്തുന്ന ക്രിക്കറ്റർമാരിൽ മുമ്പിലാണ് ധോണിയുടെ സ്ഥാനം. എല്ലായ്പ്പോഴും ധോണിയുടെ ഹെയർസ്റ്റൈൽ വാർത്തകളിലിടം നേടാറുണ്ട്. സെലിബ്രിറ്റി കൂടിയായ സപ്ന ഭാവ്‌നാനി എന്ന പേഴ്സണൽ ഹെയർ സ്റ്റൈലിസ്റ്റ് ഉണ്ടായിട്ടും, താരം സാധാരണക്കാരനെക്കൊണ്ടു മുടി വെട്ടിച്ചതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ധോണിയുടെ ലാളിത്യവും കൂൾനസുമൊക്കെ വ്യക്തമാക്കുന്നതാണു ചിത്രമെന്നാണ് ആരാധകരുടെ വാദം.

തീർന്നില്ല ആവേശം മൂത്ത ചിലർ ധോണിയെ തമിഴകത്തെ തലൈവൻ രജനീകാന്തുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ധോണിയ്ക്ക് ഒന്നാംനിര ഹൈഫൈ സലൂണുകളിൽ പോയി ഹെയർസ്റ്റൈൽ ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടും സാധാരണ ബാർബരെ വിളിച്ചു മുടി വെട്ടിക്കുന്നതിലൂടെ, തന്നെക്കൊണ്ടാകും വി‌ധത്തിൽ അയാളെ സഹായിക്കാമെന്നും പണം ആവശ്യമില്ലാതെ കളയാനുള്ളതല്ലെന്നുമൊക്കെ തെളിയിക്കുകയാണെന്നും ആരാധകർ അവകാശപ്പെടുന്നു. 

Your Rating: