Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

184 കിലോയിൽ നിന്ന് 76ലേക്ക്, അത്ഭുതം ഈ മാറ്റം !

elle എല്ലി വണ്ണം കുറയ്ക്കും മുമ്പും ശേഷവും

ചിലർ വണ്ണം കൂടുന്നുവെന്നു തോന്നിത്തുടങ്ങുമ്പോൾ വലിയ കാര്യമായിത്തന്നെ ഡയറ്റും വ്യായാമവുമൊക്കെ ആരംഭിച്ചു തുടങ്ങും. പക്ഷേ കൺമുന്നിൽ ഇഷ്ടമുള്ള ഭക്ഷണം കണ്ടുകഴിഞ്ഞാൽ ഡയറ്റ് പമ്പക‌ടക്കുമെന്നു മാത്രമല്ല മൂക്കുമുട്ടെ കഴിക്കുകയും ചെയ്യും. ക്വീൻസ്‌ലാൻഡ് സ്വദേശിയായ എല്ലി ഗുഡ്ആൾ എന്ന യുവതിയുടെയും പ്രശ്നം ഇതായിരുന്നു. മക്ഡൊണാൾഡ്സ് വിഭവങ്ങൾ കണ്ടാൽ എല്ലിയുടെ സകല നിയന്ത്രണവും പോകും. എട്ടുവർഷം കൊണ്ട് അമ്പതുലക്ഷത്തിൽപ്പരം ആണ് തന്റെ മക്ഡൊണാൾഡ് പ്രേമത്തിനു വേണ്ടി എല്ലി ചിലവഴിച്ചത്.

ആർത്തി സകലപരിധിയും ലംഘിച്ചു തുടങ്ങിയതോടെ എല്ലിയുടെ ഭാരം 184 കിലോയിലേക്കെത്തി. വെറും ഇരുപത്തിയാറു വയസു പ്രായമായ എല്ലിക്ക് വണ്ണം മൂലം സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടാൻ തുടങ്ങി. അപ്പോഴും ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വരുത്തിയില്ലെന്നു മാത്രമല്ല ചില സമയങ്ങളിൽ താൻ ആഗ്രഹിക്കുന്ന സമയത്തു ഭക്ഷണം കിട്ടിയില്ലെങ്കിൽ ഭർത്താവ് ആരോൺ വില്‍കിൻസിനോടു വഴക്കിടാനും തുടങ്ങി. ‍

മക്ഡൊണാൾഡ്സ് ഭക്ഷണത്തോടുള്ള ഇഷ്ടം എല്ലിക്കൊരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല, ഫ്രൈഡ് ഫുഡ് കഴിക്കാതിരിക്കുന്ന സമയത്തെല്ലാം താൻ അതിനെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുമായിരുന്നെന്ന് എല്ലി പറയുന്നു. ഒറ്റയിരുപ്പിന് മൂന്നു വലിയ മക്ഡൊണാൾഡ് മീൽസ് കഴിച്ചിരുന്ന സമയമായിരുന്നു അത്. പക്ഷേ അന്നൊക്കെ തന്റെ ശരീരം അത്രയൊന്നും മോശമല്ലായfരുന്നെന്നു സ്വയം പറഞ്ഞുകൊണ്ടിരുന്നു.

elle-1 എല്ലി വണ്ണം കുറയ്ക്കും മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ

ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയതോടെയാണ് എല്ലി ഡോക്ടറെ കാണുവാൻ തീരുമാനിച്ചത്. അപ്പോഴാണ് ടൈപ് 2 ഡയബറ്റിസിന് അടിമയായിരിക്കുകയാണു താനെന്നു ബോധ്യപ്പെട്ടത്. അന്നുതൊട്ടാണ് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ വണ്ണം കുറയ്ക്കാനായി ഗാസ്ട്രിക് സ്ലീവ് ഓപറേഷൻ ചെയ്തു. ആദ്യത്തെ ആഴ്ച്ചയിൽ തന്നെ പത്തുകിലോ കുറഞ്ഞു. പിന്നീടു വീട്ടിൽ തന്നെ ഒരു ട്രെഡ്മിൽ വാങ്ങി വ്യായാമം ചെയ്യാനും തുടങ്ങി. ആദ്യമായി വ്യായാമം ചെയ്തു തുടങ്ങുകയായിരുന്നു അന്ന്.

ഇപ്പോൾ സർജറി കഴിഞ്ഞ് ഒമ്പതു മാസം കഴിഞ്ഞു, എല്ലി തന്റെ ലൈഫ്സ്റ്റൈലും പാടേ മാറ്റി. ഇന്ന് എല്ലിയുടെ ഭാരം 76 കിലോയാണ്, അതായത് ആരോഗ്യവതിയായ ഒരു യുവതിയ്ക്കു വേണ്ട ഭാരം. വണ്ണം കുറച്ച കാര്യം ആലോചിക്കുമ്പോൾ എല്ലിയ്ക്കിന്നും അത്ഭുതമാണ്. മുമ്പ് പുറത്തൊരു ഷോപ്പിൽ പോയാലും തനിക്കു പാകമുള്ള വസ്ത്രങ്ങളൊന്നും കിട്ടുമായിരുന്നില്ല. ഇന്ന് ആ അവസ്ഥകളെല്ലാം മാറി. സാധാരണക്കാരെപ്പോലെ ജീവിതം നയിച്ചു തുടങ്ങിയതിന്റെ ആത്മവിശ്വാസവും തനിക്കിപ്പോൾ ഉണ്ടെന്ന് എല്ലി പറയുന്നു.

വണ്ണം കുറയ്ക്കും മുമ്പ് എല്ലിയുടെ ഭക്ഷണശീലം

ബ്രേക്ഫാസ്റ്റ്: ഒന്നും കഴിക്കില്ല

ലഞ്ച്: ആറു പീസ് ചിക്കനുള്ള കെഎഫ്സി, ചിപ്സ്, കോള

ഡിന്നർ: മൂന്നു വലിയ മാക് മീൽസ്, ഐസ്ക്രീം

സ്നാക്സ്: മക്ഡൊണാൾഡ്സ് ഫ്രൈസ്, ഹോട്ട് ചോക്കലേറ്റ്സ്

ഇപ്പോൾ എല്ലിയു‌ടെ ഡയറ്റ്

ബ്രേക്ഫാസ്റ്റ്: ജ്യൂസ്

സ്നാക്: ചോളം

ലഞ്ച്: ഒരു പുഴങ്ങിയ മുട്ടയും വേവിക്കാത്ത പച്ചക്കറികളും

ഡിന്നർ: സ്മോക്ഡ് സാൽമൺ, സലാഡ്

Your Rating: