Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂവെള്ള ഫ്രോക്കണിഞ്ഞ് കുഞ്ഞു മാലാഖമാർ

Frock

മാലാഖക്കുഞ്ഞുങ്ങൾ വിണ്ണിലെ മാലാഖമാരേക്കാൾ വെൺമയുള്ള തൂവെള്ള ഫ്രോക്കണിഞ്ഞ് ക്ഷണിതാക്കളുടെ ശ്രദ്ധകവരുന്ന കാലമാണിത്. ആദ്യകുർബാനക്കാലം. ഏപ്രിൽ, മേയ് മാസത്തിൽ ഫ്രോക്ക് വിപണിയിൽ ഏറ്റവും വലിയ ചലനമുണ്ടാക്കുന്നതും ആദ്യകുർബാന ഫ്രോക്കുകളാണ്.

മെറ്റീരിയലിലും ട്രെൻഡിലും പുതുഅർഥങ്ങൾ തേടുന്നു കാലം ചെല്ലുന്തോറും ഈപരിശുദ്ധവസ്‌ത്രം. ട്രെൻഡി ഫസ്‌റ്റ് കമ്യൂണിയൻ വേഷങ്ങളെക്കുറിച്ച്:

എ –ലൈൻ ഫ്രോക്കുകൾ

മുൻപിലും പുറകിലും താഴെ വരെ ഒറ്റപ്പാളിയായി എത്തുന്ന ഫ്രോക്കുകൾ. പല പീസുകൾ ഇല്ല. ഫെ്‌ളയർ തീരെക്കുറവ്. ഷെയ്‌പിനു വേണ്ടി വയർഭാഗം വരെയെത്തുന്ന ടക്ക് ആകാമെന്നു മാത്രം. നെറ്റ്, സാറ്റിൻ പോലുള്ള തുണികളിൽ എ – ലൈൻ ഫ്രോക്ക് ഭംഗിയാകില്ല . സിൽക്കിലാണ് ഇതിന്റെ പൂർണ മിഴിവ്. സാറ്റിൻ, സിൽക്ക് റിബണുകൾ കൊണ്ട് അരപ്പട്ടയുമായാൽ അസ്സലായി. ‌ഈവനിങ് പാർട്ടികളിൽ ഇപ്പോൾ ഫുൾ– ലെങ്‌ത് ഫ്രോക്ക് ഏറെ ട്രെൻഡിയായതിനാൽ ഫങ്ഷനു ശേഷവും ഇതു പിന്നീടുപയോഗിക്കാനാവും. തുണി മറ്റു പാറ്റേണിലെ ഗൗണുകളെ അപേക്ഷിച്ച് കുറവ് മതിയെന്നതും എ–ലൈൻ ഫ്രോക്കുകളുടെ പ്രത്യേകതയാണ്.

ബോൾ ഗൗൺ ഫ്രോക്കുകൾ

ചിത്രകഥാപ്പുസ്‌തകങ്ങളിൽ സിൻഡ്രല്ലയ്‌ക്ക് വരച്ചു വയ്‌ക്കുന്ന ഗൗണില്ലേ? അതു തന്നെ. ബോൾ ഗൗണുകൾ മുട്ട് വരെ ഇറങ്ങിയാലും താഴെ പാദം വരെ ഇറങ്ങിയാലും ഒരുപോലെ ഭംഗിയാണ്. തീർത്തും ഫിറ്റിങ്ങായുള്ള യോക്കും വെയ്‌സ്‌റ്റും– എന്നാൽ ഏറെ ഫെ്‌ളയറുള്ള താഴ്‌ഭാഗം. അതങ്ങനെ വിടർന്ന് പരന്ന് ഒഴുകിക്കിടന്ന് ചടങ്ങ് മൊത്തം സൗന്ദര്യം പരത്തും. ഇതിന്റെ വകഭേദമായി പല തട്ടുകളിൽ ഫ്ളെയർ വരുന്ന ടയർ ഫ്രോക്കുകളും ഭംഗിയാകും.

മെർമെയ്‌ഡ് ഫ്രോക്കുകൾ

കാൽമുട്ടിന്റെ ഭാഗം വരെ ടൈറ്റ് ഫിറ്റിങ്ങും തുടർന്നങ്ങോട്ട് ഫ്‌ളെയേഡ് പാറ്റേണുമാണ് ഇതിന്റെ പ്രത്യേകത. അരപ്പട്ടയോ ബോയോ ഉപയോഗിക്കുന്നത് ഈ ഗൗണിന്റെ ഭംഗി കെടുത്തും.

എംപയർലൈൻ ഫ്രോക്കുകൾ

യോക്കിനു തൊട്ടുതാഴെ വച്ച് വെയ്‌സ്‌റ്റ് ലൈനുള്ള ഫ്രോക്കുകളാണിത്. വെയ്‌സ്‌റ്റ്‌ലൈൻ കൃത്യമായി സാറ്റിൻ റിബണോ ബീഡ്വർക്കോ കൊണ്ട് വേർതിരിച്ചിരിക്കും. താഴ്‌ഭാഗം നിറയെ ചുരുക്കുകളുള്ളവ. കുട്ടിത്തം തോന്നിക്കുന്ന ഫ്രോക്കുകളാണെന്നതാണ് എംപയർലൈൻ ഡ്രസ്സുകളുടെ പ്രത്യേകത.

ഷീത്ത് ഫ്രോക്കുകൾ

അടിമുടി ടൈറ്റ് ഫിറ്റിങ് ഫ്രോക്കുകൾ ആണ് ഷീത്ത് ഫ്രോക്ക്. പാദം വരെ എത്തുമ്പോൾ മാത്രമേ ഇതു പാർട്ടി വെയറാകു, ഇല്ലെങ്കിൽ എക്‌സിക്യുട്ടീവ് ലുക്ക് വന്നേക്കാം .മോടി കൂട്ടാനുള്ള ബീഡ്, ത്രെഡ് വർക്കുകൾ ഒരു വശത്തേക്കൊതുങ്ങി ഉദരഭാഗത്താകുന്നതാണ് ഇതിൽ ഭംഗി.ഇനി, ഫ്രോക്കുകൾ മാത്രമാണീ രംഗത്തെ തരംഗം എന്നു ധരിക്കല്ലേ.. ഇതേ ഫ്രോക്കുകൾ തന്നെ ടൂ പീസായി ധരിക്കുന്നതും ഇപ്പോൾ ഏറെ ‘ഇൻ’ ആണ്. യോക്ക് വേറെ. താഴേക്ക് വേറെ. ടോപ്പും സ്‌കർട്ടും വെവ്വേറെ മെറ്റീരിയലിലാകുന്നതാണ് ഇതിന്റെ പ്രത്യേകത. സെൽഫ് പ്രിന്റുള്ള ടോപ്പ്, പ്ലെയിൻ സ്‌കർട്ട് ; സ്‌ലീവില്ലാത്ത ഓപ്പൺ നെക്ക് ടോപ്പ്, ഒരുപാട് ഫ്‌ളെയറുള്ള സ്‌കർട്ട് എന്നിവ ഇതുപോലെ ടൂ പീസായി ധരിക്കാവുന്നതാണ്.കട്ട് വർക്ക്, എംബ്രോയ്‌ഡേഡ് നെറ്റ്, ക്രോഷ്യേ നെറ്റ് എന്നിവയാണ് ആദ്യകുർബാനയുടുപ്പുകളിലെ ഏറ്റവും പുതിയ ഹരം. യോക്കിൽ കട്ട് വർക്ക് ചെയ്‌ത ഉടുപ്പിന് ചുരുങ്ങിയത് 4000 രൂപ എങ്കിലുമാകും. സിൽക്കിലാ ണ് പൊതുവേ കട്ട് വർക്ക് ചെയ്യാറ്. ഓർഗൻസ, സാറ്റിൻ, കോട്ടൻ സിൽക്ക് , നെറ്റ് എന്നീ തുണിത്തരങ്ങളിലും ആദ്യകുർബാന ഉടുപ്പ് വിപണിയിലെത്താറുണ്ട്. കൂടുതൽ ഫ്‌ളെയറുള്ള ബോൾ പാറ്റേൺ ഉടുപ്പുകൾക്കാണ് പറന്നു നിൽക്കുന്ന ഓർഗൻസയും നെറ്റും ചേരുക. സ്‌ലീവ്‌ലെസ് ഫുൾഫ്രോക്കുകൾക്കൊപ്പം സെൽഫ് എംബ്രോയ്‌ഡറി ചെയത മെറ്റീരിയൽ കൊണ്ടുള്ള ഓവർകോട്ട് ധരിക്കുന്നതും ട്രെൻഡിയാണ്.

Your Rating: